ജീവിതപങ്കാളിയെ ഏഴ് വര്‍ഷം ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍!

 


ജീവിതപങ്കാളിയെ ഏഴ് വര്‍ഷം ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍!
ന്യൂഡല്‍ഹി: ജീവിതപങ്കാളിയെ ഏഴ് വര്‍ഷത്തോളം ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്നെ വര്‍ഷങ്ങളായി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഡല്‍ഹിയിലെ ശകാര്‍പൂരിലാണ് സംഭവം.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അശ്വിന്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയബദ്ധരാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയും ഒരു വര്‍ഷത്തിന് മുന്‍പ് യുവതി തന്റെ കുഞ്ഞുമൊത്ത് ദുബൈക്ക് തിരിക്കുകയും ചെയ്തു. കഴിഞ്ഞ മാസം യുവതി തിരിച്ചെത്തി. ഇതിനിടയില്‍ യുവതി വീണ്ടും അശ്വിനുമായി അടുക്കുകയും യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വീണ്ടും കൂടെ താമസിക്കുകയും ചെയ്തു. എന്നാല്‍ അശ്വിന്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവര്‍ക്ക് നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്.
Keywords: Woman, complaint, rape, arrest, living partner, marriage, refused,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia