Arrested |'ആണ്‍കുട്ടി ജനിക്കാന്‍ മന്ത്രവാദിയുടെ ഉപദേശം കേട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു'; പിതാവിന് ജീവപര്യന്തം തടവ്
Sep 13, 2023, 15:27 IST
പട്‌ന: (www.kvartha.com) ആണ്‍കുട്ടി ജനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പീഡനത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് ഇയാളുടെ ഭാര്യയെയും ഭാര്യാ സഹോദരിയെയും 20 വര്‍ഷം വീതം തടവിനും ശിക്ഷിച്ചു. അജയ് കുമാര്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. പോസ്‌കോ നിയമപ്രകാരമാണ് ബിഹാര്‍ കോടതി പ്രതികളെ ശിക്ഷിച്ചത്. തടവു ശിക്ഷക്കൊപ്പം പിഴയും ചുമത്തിയിട്ടുണ്ട്.
മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ചാണ് അജയ് കുമാര്‍ കൊടുംകുറ്റകൃത്യത്തിന് മുതിര്‍ന്നത്. ആണ്‍കുട്ടിയുണ്ടാകാനായി അജയ് കുമാര്‍ ദുര്‍മന്ത്രവാദം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അതിനായി ഇയാള്‍ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പുറത്തറിഞ്ഞിരുന്നില്ല. 2022 ഏപ്രില്‍ 28നാണ് സംഭവം പുറത്തറിഞ്ഞത്.
ആണ്‍കുട്ടിയുണ്ടാകണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. കേസ് രെജിസ്റ്റര്‍ ചെയ്ത സമയത്ത് പെണ്‍കുട്ടികളുടെ പ്രായം യഥാക്രമം 14ഉം 16ഉം വയസായിരുന്നു. 2012 മുതല്‍ വര്‍ഷങ്ങളോളം ലൈംഗിക പീഡനം തുടര്‍ന്നതായും ആദ്യം പരാതിപ്പെടാന്‍ പോലം കഴിഞ്ഞില്ലെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.
രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതുകൊണ്ടാണ് അജയ് കുമാറിന് ആണ്‍കുട്ടിയുണ്ടാകാത്തത് എന്നായിരുന്നു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിച്ചത്. അതിനു പരിഹാരമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ ആണ്‍കുട്ടി ഉണ്ടാകുമെന്നും വിശ്വസിപ്പിച്ചു. പെണ്‍കുട്ടികളുടെ അമ്മയും അമ്മയുടെ സഹോദരിയും ഹീനകൃത്യത്തിന് കൂട്ടുനിന്നു.
ആണ്‍കുട്ടികളുണ്ടാകാത്തതില്‍ പെണ്‍കുട്ടികളുടെ അമ്മയും കടുത്ത നിരാശയിലായിരുന്നു. ആകസ്മികമായി ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പിറന്നു. ആണ്‍കുട്ടി പിറന്നപ്പോള്‍ ദമ്പതികള്‍ പ്രത്യേക മതപരമായ ചടങ്ങ് നടത്തണമെന്നും മന്ത്രവാദി ആവശ്യപ്പെട്ടു. ഈ ചടങ്ങില്‍ വെച്ച് പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി മാനഭംഗം ചെയ്തു. പെണ്‍കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Keywords: Man arrested for molesting two minor girls, Bihar, News, Arrested, Molestation, Court, Imprisonment, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.