കാര്‍ട്ടൂണ്‍ വിവാദം: മമതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കട്ജു

 


കാര്‍ട്ടൂണ്‍ വിവാദം: മമതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കട്ജു
ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മമത ബാനര്‍ജി കൈക്കൊണ്ട നടപടിക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു പ്രതിഷേധവുമായി രംഗത്തെത്തി. മമത മുഖ്യമന്ത്രിയുടെ പദവിയിലാണിരിക്കുന്നത്. അല്ലാതെ തെരുവു ഗുണ്ടയുടെ സ്ഥാനത്തല്ല. ജനാധിപത്യപരവും പക്വവുമായ പ്രവര്‍ത്തിയാണ്‌ മമതയില്‍ നിന്നും പ്രതീക്ഷിച്ചത്. കൃത്യനിര്‍വഹണത്തെക്കുറിച്ച് മമത ഇനിയും പഠിക്കേണ്ടിയിരിക്കുന്നു- കട്ജു പറഞ്ഞു. വ്യക്തികളെക്കുറിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തന്നെ പരാമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടെന്നും കട്ജു ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗത്തിലാണ്‌ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു ശക്തമായി രംഗത്തുവന്നത്.

English Summery
Taking on West Bengal Chief Minister and Trinamool Congress chief Mamata Banerjee for getting a professor arrested for reportedly forwarding and posting on a social networking site a cartoon that showed her in a poor light along with two of her party colleagues, Justice Markandey Katju, chairperson of the Press Council of India, on Wednesday said it was “immature behaviour” on her part and totally “unacceptable in democracy.”
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia