മമത ബംഗാളിന്റെ കാര്യം നോക്കിയാൽ മതി, ഇന്ത്യയുടെ കാര്യങ്ങൾ നോക്കാൻ പ്രധാനമന്ത്രി മോഡിയുണ്ട്; പ്രതിപക്ഷ ഐക്യത്തിനായുള്ള മമത ബാനർജിയുടെ ആഹ്വാനത്തിന് പ്രതികരണവുമായി ബിജെപി
Jul 28, 2021, 15:47 IST
ന്യൂഡെൽഹി: (www.kvartha.com 28.07.2021) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിലെ അക്രമങ്ങൾ തടയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. ഇന്ത്യയിലെ കാര്യങ്ങൾ നോക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെന്നും ദിലീപ്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാകണമെന്ന മമത ബാനർജിയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുകയാണെന്നും ഇരുസഭകളിലെയും പ്രതിനിധികളുടെ എണ്ണം കുറയുന്നത് ഇതിന്റെ ലക്ഷണമാണെന്നും ഘോഷ് പറഞ്ഞു. രാജ്യത്തിന്റെ മാനസികാവസ്ഥ പ്രതിപക്ഷ കക്ഷികൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുടെ ശ്രദ്ധ ബംഗാളിന്റെ വികസനത്തിലോ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലോ അല്ല. രാഷ്ട്രീയവും കേന്ദ്ര സർക്കാരിനെ എതിർക്കലുമാണ് അവർക്ക്. ആദ്യമവർ ബംഗാളിന്റെ കാര്യങ്ങൾ നോക്കട്ടെ. രാജ്യത്തെ നോക്കാനിവിടെ മോദിജിയുണ്ട്. രാജ്യം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്- ദിലീപ് ഘോഷ് പറഞ്ഞു.
2019 ലും പ്രതിപക്ഷം ഇത്തരം ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. എന്നാൽ ബിജെപി ജയിച്ചു. ഇപ്പോൾ അവരുടെ നിലനിൽപ് തന്നെ അപകടത്തിലാണ്. ലോക്സഭയിലും രാജ്യസഭയിലും പലർക്കും ഒരംഗം പോലുമില്ല. തൃണമൂൽ കോൺഗ്രസിന്റെ പന്ത്രണ്ടോളം സീറ്റുകൾ കുറഞ്ഞു. ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നെങ്കിലും അവർ മനസിലാക്കണമെന്നും ഘോഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മമത ബാനർജി പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
SUMMARY: When asked about the West Bengal government's proposal for the state's name change, Ghosh said, She (Banerjee) sends one proposal every month to the Centre. All her proposals can't be accepted. There are people in the Center to make decisions on her proposals. I'm not in favour of a name change.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.