മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ വന്‍ അഗ്നിബാധ

 


മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ വന്‍ അഗ്നിബാധ
മുംബൈ : മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്ന മന്ത്രാലയ കെട്ടിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാന ഭരണാസിരാകേന്ദ്രത്തെ നടുക്കികൊണ്ട് സെക്രട്ടറിയേറ്റില്‍ തീ ഉയര്‍ന്നത്.

മന്ത്രി ബാബന്‍ റാവു പശുപദിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നാലാം നിലയില്‍ നിന്ന് ഉയര്‍ന്ന തീ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പടര്‍ന്നതായാണ് ആദ്യ റിപോര്‍ട്ട്. തല്‍സമയം മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ സംസ്ഥാന അതിഥിമന്ദിരമായ സഹ്യാദ്രിയില്‍ ഒരു ഔദ്യോഗിക ചടങ്ങിലായിരുന്നു.

തീ സെക്രട്ടറിയേറ്റിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മഹാനഗരത്തില്‍ ദക്ഷിണ മുംബൈയില്‍ മഹാരാഷ്ട്ര ഹൈക്കോടതിക്ക് സമീപമാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. കെട്ടിട സമുച്ചയത്തില്‍ നിന്ന് ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ കേന്ദ്രവും പോലീസും മുന്‍നിരയിലുണ്ട്. സെക്രട്ടറിയേറ്റും പരിസരവും പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കി.

Keywords:  Mumbai, National, Fire, Mantralaya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia