മകള്‍ 'സിബ' ധോണിയുടെ ഭാഗ്യമാകുമോ?

 


റാഞ്ചി: (www.kvartha.com 10/02/2015) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും കുഞ്ഞിന് സിബ എന്ന് പേരിട്ടു. പേര്‍ഷ്യന്‍ ഭാഷയില്‍ മനോഹരം എന്നാണ് സിബയുടെ അര്‍ത്ഥം. തങ്ങള്‍ക്ക് പെണ്‍കുഞ്ഞാണ് പിറക്കുന്നതെങ്കില്‍ അവള്‍ക്ക് സിബ എന്ന പേരിടാന്‍ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നതാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാക്ഷി ഗുഡ്ഗാവിലെ  ഫോര്‍തിസ്  ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2010 ജൂലൈ നാലിന് വിവാഹിതയായ ധോണി - സാക്ഷി ദമ്പതികള്‍ക്ക് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് സിബയെ കിട്ടിയിരിക്കുന്നത്. ധോണിയുടെ ബാല്യകാല സുഹൃത്ത് കൂടിയാണ് സാക്ഷി സിംഗ് റാവത്ത്.

തനിക്ക് പെണ്‍കുഞ്ഞ് പിറന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ധോണി കുഞ്ഞിനെ കാണാന്‍ ഇതുവരെ എത്തിയിട്ടില്ല. കുടുംബത്തോടൊപ്പം സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് ലോകകപ്പിനാണെന്നും ധോണി വ്യക്തമാക്കിയിരുന്നു.

മകള്‍ 'സിബ' ധോണിയുടെ ഭാഗ്യമാകുമോ?രാജ്യത്തിനു വേണ്ടി ലോകകപ്പ് നിലനിര്‍ത്തുക എന്ന  ചുമതല വഹിക്കുന്നതിനിടെ  വ്യക്തിഗത താത്പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ധോണി പറഞ്ഞു. തല്‍ക്കാലം ലോകകപ്പാണ് പ്രധാനമെന്നും മകള്‍ കാത്തിരിക്കട്ടെ എന്നുമാണ് ധോണിയുടെ അഭിപ്രായം.  ലോകകപ്പ് ആരംഭിക്കുന്നതിനിടെ പിറന്ന മകള്‍ സിബ  ക്യാപ്റ്റന്‍ ധോണിയുടെ ഭാഗ്യമാകുമോ എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

ഫെബ്രുവരി 15 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ  ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യക്കും ക്യാപ്റ്റന്‍ ധോണിക്കും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമായിരിക്കില്ല കപ്പ് നേടുക എന്നത്. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതരം


Keywords:  Cricket, Family, Daughter, Australia, Hospital, National, Cricket, Family, Daughter, Australia, hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia