Rajmohan Gandhi Says | ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് നോം ചോംസ്കിയും രാജ്മോഹന്‍ ഗാന്ധിയും 4 അന്താരാഷ്ട്ര സംഘടനകളും; ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്
Jul 4, 2022, 19:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ജയിലിലടച്ചതിനെ അപലപിച്ച് ബുദ്ധിജീവി നോം ചോംസ്കി, മഹാത്മാഗാന്ധിയുടെ ചെറുമകന് രാജ്മോഹന്‍ ഗാന്ധി എന്നിവരും നാല് അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തി. 2020 സെപ്റ്റംബര്‍ 13ന് അറസ്റ്റിലായത് മുതല്‍ കസ്റ്റഡിയിലുള്ള ഖാലിദിനെ മോചിപ്പിക്കണമെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്‍ഡ്യന്‍ അമേരികന്‍ മുസ്ലീം കൗണ്‍സില്‍, ദളിത് സോളിഡാരിറ്റി ഫോറം, ഇന്‍ഡ്യ സിവില്‍ വാച് ഇന്റര്‍നാഷണല്‍ എന്നിവരും ചോംസ്കിയും ഗാന്ധിയും വീഡിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടിച്ചമര്‍ത്തലിന്റെയും അക്രമത്തിന്റെയും ഈ കാലഘട്ടത്തില്‍ ഇന്‍ഡ്യയുടെ നീതിന്യായ വ്യവസ്ഥയുടെ മോശം മുഖം മുന്നില്‍ വന്ന നിരവധി കേസുകളില്‍ ഒന്നാണ് ഖാലിദിന്റെ കേസെന്ന് ചോംസ്കി പറഞ്ഞു. സ്വതന്ത്ര സ്ഥാപനങ്ങള്‍ ദുര്‍ബലമാകുന്നതായി തോന്നുന്നുവെന്നും ഇന്‍ഡ്യയുടെ ആദരണീയമായ മതേതര ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാന്‍ വമ്പിച്ച ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാലിദില്‍ ഇന്‍ഡ്യക്ക് വളരെ കഴിവുള്ള ഒരു വ്യക്തിയുണ്ടെന്ന് രാജ്മോഹന്‍ ഗാന്ധി പറഞ്ഞു. ഖാലിദിനെ നിശബ്ദനാക്കുന്നത് ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാണ്. ഉമറിനേയും മറ്റ് ആയിരക്കണക്കിനാളുകളേയും തടങ്കലില്‍ വയ്ക്കുന്ന ഓരോ ദിവസവും ലോകത്തില്‍ ഇന്‍ഡ്യയുടെ ജനാധിപത്യത്തിനും മാനുഷിക അന്തസിനും സത്പേരിനും പുതിയ ആഘാതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ഫെബ്രുവരിയിലെ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് ഈ വര്‍ഷം മാര്‍ചില്‍ ഡെല്‍ഹി കോടതി ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെയും ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Mahatma Gandhi, India, Jail, Arrested, Central Government, Controversy, Politics, JNU, Communal Violence, Mahatma Gandhi's Grandson, Umar Khalid, 2020 Delhi Riots Case, Mahatma Gandhi's grandson condemns India, demands Umar Khalid's release in 2020 Delhi riots case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.