Bombay HC Order | 'ജലാശയങ്ങളില്‍ മലിനീകരണം ഉണ്ടാക്കുന്നു'; വിഗ്രഹ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈകോടതി

 


മുംബൈ: (www.kvartha.com) ഓഗസ്റ്റ് 31ന് വിനായ ചതുര്‍ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍, വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പ്ലാസ്റ്റര്‍ ഓഫ് പാരീസും (POP) അവയുടെ അലങ്കാരത്തിന് ഓയില്‍ പെയിന്റും ഉപയോഗിക്കുന്നതിനും ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് മഹാരാഷ്ട്ര സര്‍കാരിനോട് നിര്‍ദേശിച്ചു. പ്രശ്‌നം ഇപ്പോള്‍ വളരെ ഗുരുതരമായി മാറിയിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
           
Bombay HC Order | 'ജലാശയങ്ങളില്‍ മലിനീകരണം ഉണ്ടാക്കുന്നു'; വിഗ്രഹ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈകോടതി

ഈ വിഷയത്തില്‍ 2021ല്‍ കോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസുമാരായ എസ്ബി ഷുക്രേ, ജിഎ സനപ് എന്നിവരുടെ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 'നിമജ്ജന' ചടങ്ങിന്റെ ഭാഗമായി ജലാശയങ്ങളില്‍ ഒഴുക്കിവിടുന്ന വിഗ്രഹങ്ങളും മറ്റ് വസ്തുക്കളും നിര്‍മിക്കുന്നതിന് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ഒരു നയവും സംസ്ഥാന സര്‍കാര്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ജലസ്രോതസുകളിൽ ഉപേക്ഷിക്കുന്ന പിഒപി വിഗ്രഹങ്ങൾ ഓയില്‍ പെയിന്റില്‍ അലങ്കരിച്ചിരിക്കുന്നതായും അതുവഴി ഓയില്‍ പെയിന്റില്‍ ഉപയോഗിക്കുന്ന ഘന ലോഹങ്ങളും വിഷ വസ്തുക്കളും ജലാശയത്തിലേക്ക് ഒഴുക്കിവിടുന്നതായും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 'ജലാശയങ്ങളില്‍ മലിനീകരണം ഉണ്ടാക്കുന്നു. പൊതുജനാരോഗ്യം, ആവാസവ്യവസ്ഥ, ആരോഗ്യം, മനുഷ്യര്‍ ആശ്രയിക്കുന്ന കന്നുകാലികള്‍ എന്നിവയെ ആത്യന്തികമായി ബാധിക്കുന്നു. ഈ പ്രശ്‌നം ഇപ്പോള്‍ വളരെ ഗുരുതരമായി മാറിയിരിക്കുന്നു', ബെഞ്ച് പറഞ്ഞു.

പിഒപി വിഗ്രഹങ്ങളുടെയും ഓയില്‍ പെയിന്റുകളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കാന്‍ ജുഡീഷ്യല്‍ വിധികളിലൂടെ കോടതി വീണ്ടും വീണ്ടും സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജുഡീഷ്യല്‍ ഉത്തരവുകളും പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രശ്നങ്ങള്‍ സംസ്ഥാന സര്‍കാര്‍ അഭിസംബോധന ചെയ്തിട്ടില്ലെന്നും ജഡ്ജുമാർ അഭിപ്രായപ്പെട്ടു.

കാലതാമസത്തില്‍ ബെഞ്ച് നിരാശ പ്രകടിപ്പിക്കുകയും അതേ സമയം സര്‍കാര്‍ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. 'ഇപ്പോള്‍ മറ്റൊരു ഗണേശോത്സവത്തിന് സമയമായി, അതിനാല്‍, സംസ്ഥാന സര്‍കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. 'നിമജ്ജന'ത്തിന് വേണ്ടിയുള്ള വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുവായി പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിക്കുന്നതും അവയ്ക്ക് നിറം നല്‍കാനും അലങ്കരിക്കാനും ഓയില്‍ പെയിന്റ് ഉപയോഗിക്കുന്നത് തടയുകയും വേണം.

ആവശ്യമായ നിയന്ത്രണങ്ങള്‍, നിരോധനങ്ങള്‍, നയം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍, നയം പാലിക്കാതെയും ലംഘിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ നയം രൂപീകരിക്കാന്‍ ഞങ്ങള്‍ സംസ്ഥാന സര്‍കാരിനോട് നിര്‍ദ്ദേശിക്കുന്നു,' ബെഞ്ച് പറഞ്ഞു.

കോടതിയുടെ പരിഗണനയ്ക്കായി നിര്‍ദേശങ്ങളും കരട് നിര്‍ദേശങ്ങളും കൊണ്ടുവരാന്‍ അമികസ് ക്യൂറിയോടും മറ്റ് നിയമസംവിധാനങ്ങളോടും ആവശ്യപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.

Keywords: Maharashtra govt should take urgent steps to regulate use of PoP for idol-making: Bombay HC, National, Newdelhi, News, Top-Headlines, Mumbai, Maharashtra, High Court, Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia