HC Order | അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിക്ക് ഹൈക്കോടതി ആദ്യം ജാമ്യം അനുവദിച്ചു; 10 മിനുറ്റിനുള്ളിൽ സ്റ്റേ ചെയ്തു; 13 മാസമായി കസ്റ്റഡിയിൽ
Dec 12, 2022, 13:11 IST
മുംബൈ: (www.kvartha.com) അഴിമതി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി. ആദ്യം ജാമ്യം ലഭിച്ചെങ്കിലും സിബിഐയുടെ അവസാന വാദം 10 മിനിറ്റിനുള്ളിൽ ഗതി മാറ്റി. ദേശ്മുഖിന് ജാമ്യം ലഭിച്ചതിന് ശേഷം, സുപ്രീം കോടതിയെ സമീപിക്കാൻ സിബിഐ ഹൈക്കോടതിയോട് സാവകാശം തേടുകയായിരുന്നു. ഇതോടെ കോടതി സിബിഐക്ക് അനുമതി നൽകുകയും സ്വന്തം ഉത്തരവ് 10 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.
ഏകദേശം 13 മാസത്തോളമായി ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒക്‌ടോബർ നാലിന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ സിബിഐ കേസിൽ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇത് ദേശ്മുഖ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. മുൻ മുംബൈ പൊലീസ് കമ്മീഷണർ തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് 2021 ഏപ്രിലിൽ ആഭ്യന്തരമന്ത്രി സ്ഥാനം ദേശ്മുഖ് രാജിവച്ചിരുന്നു.
Keywords: Maharashtra Ex Home Minister Anil Deshmukh's Bail Put On Hold Within Minutes, National,News,Top-Headlines,Latest-News,Mumbai,High Court,Custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.