വധശ്രമക്കേസില്‍ മഹാരാഷ്ട്ര ബിജെപി എംഎല്‍എ നിതേഷ് റാണെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

 


മുംബൈ: (www.kvartha.com 09.02.2022) വധശ്രമക്കേസില്‍ ബിജെപി എംഎല്‍എ നിതേഷ് റാണെയ്ക്ക് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ ഫെബ്രുവരി രണ്ടിന് കോടതിയില്‍ കീഴടങ്ങിയിരുന്നു.

  
വധശ്രമക്കേസില്‍ മഹാരാഷ്ട്ര ബിജെപി എംഎല്‍എ നിതേഷ് റാണെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു



ബുധനാഴ്ച ജില്ലാ, അഡീഷനല്‍ സെഷന്‍സ് ജഡ്ജി (സിന്ധുദുര്‍ഗ്) ആര്‍ ബി റോത്ത് ആണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സിന്ധുദുര്‍ഗ് ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന പ്രവര്‍ത്തകന്‍ സന്തോഷ് പരബിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.

മഹാരാഷ്ട്രയിലെ ഭരണകക്ഷി (എംവിഎ സര്‍കാരിന്റെ തലവനായ ശിവസേന) തന്നെ ലക്ഷ്യമിടുന്നതായി എംഎല്‍എ ഒന്നിലധികം തവണ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന നിയമസഭാ സമുച്ചയത്തിന് പുറത്ത് വെച്ച് തന്നെ പരിഹസിച്ച സംഭവത്തില്‍ അപമാനവും വേദനയും തോന്നിയെന്നും എംഎല്‍എ ആരോപിച്ചു. നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ ഡിസംബര്‍ 23 ന് മുംബൈയിലെ വിധാന്‍ഭവന്‍ കെട്ടിടത്തിലേക്ക് പോകുമ്പോള്‍ മഹാരാഷ്ട്ര മന്ത്രിയും നിയമസഭാംഗവുമായ ആദിത്യ താക്കറെയെ നോക്കി നിതേഷ് റാണെ 'മ്യാവൂ മ്യാവൂ' ശബ്ദമുണ്ടാക്കിയെന്ന് ശിവസേന എംഎല്‍എമാര്‍ ആരോപിച്ചിരുന്നു.

Keywords:  India,National,News,Mumbai,Court,BJP,MLA,Maharashtra,Murder case,Bail, Maharashtra court grants bail to BJP MLA Nitesh Rane in attempt to murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia