Spiritual Journey | മഹാകുംഭമേള: ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി; യോഗിക്കൊപ്പം ബോട്ട് യാത്രയും 

 
Prime Minister Takes Holy Dip at Maha Kumbh Mela
Prime Minister Takes Holy Dip at Maha Kumbh Mela

Photo Credit: X/Narendra Modi

● മാഘാഷ്ടമിയും ഭീഷ്ടാഷ്ടമിയും ആചരിക്കുന്ന ദിവസമായിരുന്നു സന്ദർശനം 
● രുദ്രാക്ഷ മാലയും കൈയിലേന്തിയിരുന്നു 
● മേളയിൽ സുരക്ഷ ശക്തമാക്കിയിരുന്നു

പ്രയാഗ്‌രാജ്: (KVARTHA) മഹാകുംഭമേളയിൽ സാന്നിധ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗ, യമുന, ഐതിഹ്യത്തിലെ സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ അദ്ദേഹം പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്‌രാജിലെത്തിയിരുന്നു.

Prime Minister Takes Holy Dip at Maha Kumbh Mela


മാഘാഷ്ടമിയും ഭീഷ്ടാഷ്ടമിയും ആചരിക്കുന്ന ദിവസമായ ബുധനാഴ്ച രാവിലെ 10.05നു പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11 മുതൽ 11.30 വരെ സംഗം ഘട്ടിൽ സ്‌നാനം ചെയ്തു. പ്രധാനമന്ത്രി കാവി ജാക്കറ്റും നീല ട്രാക്ക്‌പാന്റ്‌സും ധരിച്ച് രുദ്രാക്ഷ മാലയും കൈയിലേന്തിയാണ് സംഗമത്തിൽ എത്തിയത്. നദിയിൽ മുങ്ങി പ്രാർത്ഥിച്ചു. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഗമത്തിൽ ബോട്ട് യാത്രയും നടത്തി.


പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മേളയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സംഗം പ്രദേശത്ത് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു. 54 ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി മഹാ കുംഭമേളയിൽ പങ്കെടുക്കുന്നത്. മുമ്പ് അദ്ദേഹം ഡിസംബർ 13 ന് ഇവിടെ വന്നിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു.

Prime Minister Narendra Modi participated in the Maha Kumbh Mela and took a holy dip at the Triveni Sangam. He was accompanied by Uttar Pradesh Chief Minister Yogi Adityanath. They also took a boat ride together. Security arrangements for the Kumbh Mela were heightened in light of the Prime Minister's visit.

#MahaKumbhMela #PMModi #TriveniSangam #HolyDip #YogiAdityanath #Prayagraj

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia