മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 


ന്യൂഡല്‍ഹി: (www.kvartha.com 13.11.2014) മദ്രസകളുടെ പ്രവര്‍ത്തനം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമ്പോഴും മദ്രസകള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ ഭൂരിഭാഗം മദ്രസകളും ശ്രമിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം ആസാമിലേയും പശ്ചിമ ബംഗാളിലേയും ചില മദ്രസകള്‍ക്ക് മന്ത്രാലയം ചുവപ്പുകൊടി കാണിച്ചിട്ടുണ്ട്.

ഇത്തരം മദ്രസകളിലെ അദ്ധ്യാപകര്‍ ബംഗ്ലാദേശില്‍ നിന്നുമെത്തിയവരാണ്. ഇവര്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
എന്നാല്‍ ഇതേ സംസ്ഥാനങ്ങളിലെ മദ്രസകളിലെ ഇന്ത്യക്കാരായ അദ്ധ്യാപകര്‍ പ്രശ്‌നക്കാരല്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ രാജ്യവിരുദ്ധ പ്രവൃത്തികളില്‍ ഇടപെടുന്നില്ല. ബുര്‍ദ്വാന്‍ സ്‌ഫോടനത്തെതുടര്‍ന്നാണ് മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതിയെ നിയോഗിച്ചത്. ഈ സമിതി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് പ്രസ്തുത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

SUMMARY: New Delhi: At a time when the activities of madrasas are under increasing scrutiny, the Ministry of Home Affairs has found that majority of such institutions don't subscribe to jihadi ideology or play a part in its spread.

Keywords: India, Madrasa, West Bengal, Assam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia