വോടെണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി

 


ചെന്നൈ: (www.kvartha.com 30.04.2021) വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 

തമിഴ്‌നാട്ടില്‍ 17,897 പുതിയ കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപോര്‍ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 11,48,064 ആയി. വ്യാഴാഴ്ച 107 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 13,933 പേര്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

വോടെണ്ണല്‍ ദിനത്തില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി

Keywords: Chennai, News, National, High Court, COVID-19, Ban, Madras HC bans use of firecrackers on counting day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia