Injured | 'സ്‌കൂളില്‍ ഭക്ഷണം എടുക്കാന്‍ കുട്ടികള്‍ ഒരുമിച്ചെത്തിയപ്പോള്‍ പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തില്‍ വീണു'; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റു

 


ഭോപാല്‍: (www.kvartha.com) സ്‌കൂളില്‍ ഉച്ച ഭക്ഷണം വിളമ്പുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റതായി റിപോര്‍ട്. തേജേശ്വരി(അഞ്ച്)ക്കാണ് പരുക്കേറ്റത്. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ് ബാന്‍സ്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെ കടുത്ത അനാസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഭാനുപ്രതാപ്പൂര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പ്രതീക് ജെയിന്‍ പറഞ്ഞു. 'സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നു, അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് -എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Injured | 'സ്‌കൂളില്‍ ഭക്ഷണം എടുക്കാന്‍ കുട്ടികള്‍ ഒരുമിച്ചെത്തിയപ്പോള്‍ പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തില്‍ വീണു'; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റു

വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ വിദ്യാര്‍ഥിനിയെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പൊലീസ് പറയുന്നത്: സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാന്‍ കുട്ടികള്‍ ഒരുമിച്ചെത്തിയപ്പോള്‍ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തില്‍ വീഴുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. 

ഉടനെ കുട്ടിയെ ഭാനുപ്രതാപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാങ്കര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍ കുട്ടിക്ക് 30 ശതമാനം പൊള്ളലേറ്റതായി ചികിത്സിച്ച ഡോ. ജിതേന്ദ്ര ഉപാധ്യായ പറഞ്ഞു. 

Keywords:  Madhya Pradesh, News, National, Student, Injured, School, Food, Hospital, Treatment, Girl, Falls, Daal, Mid-Day Meal, Madhya Pradesh: Girl, 5, Falls In Hot Daal During Mid-Day Meal At School.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia