മഅ്ദനി കേരളത്തിലെത്തുന്നത് വൈകാന്‍ സാധ്യത

 


ADVERTISEMENT

ബംഗളുരു: പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും കേരളത്തില്‍ വെള്ളിയാഴ്ച എത്താനിടയില്ലെന്ന്  റിപോര്‍ട്. വെള്ളിയാഴ്ച മഅ്ദനിയ്ക്ക് താല്‍ക്കാലിക മോചനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മോചനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മോചനം വെള്ളിയാഴ്ച ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

മോചനത്തിനുള്ള കോടതി ഉത്തരവ് ജയിലധികൃതര്‍ക്ക് ലഭിക്കുന്നത് വെള്ളിയാഴ്ചയാണ്. അതിനുശേഷമാണ് സുരക്ഷാ സംവിധാനം ഒരുക്കുന്നത്. അതാണ് മോചനം വൈകാന്‍ കാരണം.

മഅ്ദനി കേരളത്തിലെത്തുന്നത്  വൈകാന്‍ സാധ്യതമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് എട്ടുമുതല്‍ 12 വരെയാണ് മോചനം അനുവദിച്ചത്. മഅ്ദനിയുടെ ജാമ്യത്തിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് കത്തെഴുതിയിരുന്നു.

ബംഗളൂരു കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുകയാണ് മഅ്ദനി.

Keywords: Bail, Release, Jailor, Abdul Nasar Madani, Report, Bangalore, Court Order, Protection, Daughter, Marriage, Chief Minister, Umman Chandi, Karnataka, Letter, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia