മഅദനിയുടെ ചികില്‍സയില്‍ വീഴ്ച വരുത്തരുത്: സി.കെ. പത്മനാഭന്‍

 


ADVERTISEMENT

മുംബൈ: മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍. മുംബൈ വസായില്‍ പ്രതീക്ഷാ ട്രസ്റ്റ് സംഘടിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മഅ്ദനിക്കെതിരായ കേസ് ശൂന്യതയില്‍ നിന്നുണ്ടായതല്ല. നിരപരാധിത്വം തെളിയിക്കാന്‍ നിയമ സംവിധാനങ്ങളും അവകാശവും മഅ്ദനി പ്രയോജനപെടുത്തട്ടെയെന്നും പത്മനാഭന്‍ പറഞ്ഞു.

മഅദനിയുടെ ചികില്‍സയില്‍ വീഴ്ച വരുത്തരുത്: സി.കെ. പത്മനാഭന്‍മകളുടെ വിവാഹ വേദിയില്‍ മഅ്ദനി നടത്തിയ പ്രസംഗത്തിനെതിരായ വി.എസിന്റെ പ്രതികരണം പിണറായി വിജയനോടുള്ള എതിര്‍പുകൊണ്ടാണെന്ന് പത്മനാഭന്‍ പറഞ്ഞു. പഴയകാല അനുഭവങ്ങളില്‍ നിന്ന് മഅ്ദനി പാഠംപഠിച്ചില്ല. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ അനാഥാലയം നടത്തിപ്പിലും മത പ്രവര്‍ത്തനങ്ങളിലും മുഴുകുകയായിരുന്നു മഅ്ദനിയുടെ ലക്ഷ്യം. എന്നാല്‍, രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയ മഅ്ദനിയെ രണ്ട് മുന്നണികളും ചൂഷണം ചെയ്യുകയാണ് ഉണ്ടായത് -പത്മനാഭന്‍ പറഞ്ഞു.


SUMMARY: B.J.P. national exective committe member C.K. Padmanabhan said in mumbai that Madani should get propert reatment. he said that Madani case shouldnt come from a day. Madani can prove his innocence using legal way.

Keywords:   B.J.P,C.K.Pathmanabhan, Participate, Innocent,Function,Abdul Nasar Madani, Treatment, Mumbai, Programme, Daughter, Marriage, V.S Achuthanandan, Pinarayi vijayan, Politics, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia