തൂപ്പുകാര്‍ പ്രസവമെടുത്തു: 4 നവജാത ശിശുക്കള്‍ മരിച്ചു

 


ലുധിയാന: (www.kvartha.com 24.11.2014) ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വേദനയുമായെത്തിയ യുവതികളുടെ പ്രസവമെടുത്തത് തൂപ്പുകാര്‍. സംഭവത്തെ തുടര്‍ന്ന് നാല് നവജാതശിശുക്കള്‍ മരിച്ചു.

ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ചയായതിനാല്‍ യുവതികള്‍ ആശുപത്രിയിലെത്തിയ അവസരത്തില്‍ ഡ്യൂട്ടി ഡോക്ടറോ മറ്റു ഡോക്ടര്‍മാരോ  ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പ്രസവത്തിന് തൂപ്പുകാര്‍ മേല്‍നോട്ടം വഹിച്ചത്.

രണ്ടു ദിവസം മുന്‍പാണ്  ആശുപത്രിയില്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം  നടത്തിയത്. എന്നാല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ല. അതിനാല്‍ പ്രസവ വേദനയുമായെത്തിയ  യുവതികളെ ആശുപത്രിയിലെ പഴയ ലേബര്‍ റൂമിലേക്കു വിടുകയായിരുന്നു.  അവിടെ ഡ്യൂട്ടി ഡോക്ടറോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന്  തൂപ്പുകാര്‍ പ്രസവം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം ചികിത്സാ പിഴവു മൂലമല്ല നവജാത ശിശുക്കള്‍ മരിച്ചതെന്നും മറിച്ച് പ്രസവവേളയിലാണ് മരണം സംഭവിച്ചതെന്നും ഗൈനക്കോളജി വിഭാഗം മേധാവി അല്‍ക മിത്തല്‍ സ്ഥിരീകരിച്ചു. പ്രസവം എടുത്തത് തൂപ്പുകാരല്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം ആരാണ്  പ്രസവം എടുത്തതെന്ന് പറയാന്‍ ഇവര്‍ തയ്യാറായില്ല. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആശുപത്രി മേധാവി  സുഭാഷ് ബട്ട  ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്നും പ്രസവം എടുത്തത്  തൂപ്പുകാര്‍ തന്നെയാണെന്നും ബന്ധുക്കള്‍ തറപ്പിച്ചു പറയുന്നു.
തൂപ്പുകാര്‍ പ്രസവമെടുത്തു: 4 നവജാത ശിശുക്കള്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പയ്യന്നൂരില്‍ വസ്ത്രാലയത്തിനും മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കെട്ടിടത്തിലും വന്‍ തീപിടുത്തം
Keywords:  Ludhiana: 4 infants die in hospital, families claim deliveries carried out by class IV employees not doctors, Woman, Allegation, Inauguration, Nurse, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia