കാമുകിക്ക് സമ്മാനിക്കാന്‍ തീവണ്ടി മോഷ്ടിക്കാന്‍ ശ്രമം; കാമുകന് അറസ്റ്റില്‍
Jan 1, 2012, 17:48 IST
ADVERTISEMENT
പാറ്റ്ന(ബീഹാര്‍): പുതുവല്‍സരദിനത്തില്‍ പ്രണയസമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നത് ലോകത്ത് ആദ്യത്തെ സംഭവമല്ല. പക്ഷേ പ്രണയം മൂത്ത് കാമുകിക്ക് തീവണ്ടി പ്രണയസമ്മാനമായി നല്കാന് ശ്രമിച്ച ഹതഭാഗ്യവാനായ ഒരു കാമുകന് പുതുവല്‍സരദിനത്തില്‍ ജയിലില്‍ കഴിയേണ്ട ഗതികേടിലായി. സഹാര്‍സയില്‍ ബിബിഎ വിദ്യാര്‍ഥിയായ കേതന് (24) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 8.30ഓടെ കുര്‍സേല റെയില്‍ വേ സ്റ്റേഷനില്‍ എത്തിയ കേതന് അമ്രപാളി എക്സ്പ്രസിന്റെ എഞ്ചിന് മോഷ്ടിക്കാന്‍ ശ്രമിച്ചു. കൈയ്യിലൊരു തോക്കുമായി കാബിനിലേക്ക് കയറിയ കേതന് ഡ്രൈവറുടെ ശാരീരിക ക്ഷമതയ്ക്ക് മുന്പില് നിലംപരിശായി. കാബിന് ഡ്രൈവറാണ് എഞ്ചിന് മോഷ്ടാവിനെ പിടികൂടിയ കാര്യം റെയില്‍ വേ പോലീസിനെ വിളിച്ചുപറഞ്ഞത്. പോലീസെത്തി കേതനെ കൈയ്യോടെ പൊക്കി. തന്റെ പൂര്ണമേല് വിലാസവും ചരിത്രവും പോലീസിനോട് വെളിപ്പെടുത്തിയ കേതന് എന്നാല്‍ കാമുകിയുടെ പേരുമാത്രം വെളിപ്പെടുത്തിയില്ല. പ്രണയത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറുള്ള ഈ കാമുകന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
English Summery
Patna: Lover arrested who attempt to rob train engine for his girl friend as new year gift.
English Summery
Patna: Lover arrested who attempt to rob train engine for his girl friend as new year gift.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

