ലോക്പാല്‍ കരട് ബില്ല് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു

 


ലോക്പാല്‍ കരട് ബില്ല് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു
ന്യൂഡല്‍ഹി: രാജ്യസഭയുടെ വിഷയനിര്‍ണയ സമിതി അംഗീകരിച്ച ലോക്പാലിന്റെ കരട് ബില്ല് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. സമിതിയംഗം ശാന്താറാം നായിക്കാണ് കരട് ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് വെച്ച­ത്.

അഴിമതിക്കെതിരായ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന ബില്ലിനാണ് സമിതി അംഗീകാരം നല്‍കിയത്. സി.ബി.ഐ. ഡയറക്ടറെയും പ്രോസിക്യൂഷന്‍ ഡയറക്ടറെയും തിരഞ്ഞെടുക്കുന്നതിന് സ്വതന്ത്രസംവിധാനം വേണമെന്നും ബില്ലില്‍ ശുപാര്‍ശ ചെ­യ്­തി­ട്ടുണ്ട്.

വിഷയനിര്‍ണയസമിതിയുടെ ശുപാര്‍ശകള്‍കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തിയ ബില്ലാവും ഇനി അവതരിപ്പിക്കുക. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിന് ബില്ല് അവതരിപ്പിക്കാന്‍ കഴിയും.

Keywords : New Delhi, Lokpal Bill, Corruption, Prime Minister, Rajyasabha, Shantharam Nayik, Amendment, Central Govt., National, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia