ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതി മുതല്‍

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെറ്റുപ്പ് ഏപ്രില്‍ 16 മുതല്‍ മേയ് പകുതിവരെ ആറ് ഘട്ടങ്ങളിലായി നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. മാര്‍ച്ച് ആദ്യ വാരം ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം നടത്തിയേക്കും. ഇതോടെ പെരുമാറ്റച്ചട്ടം നടപ്പില്‍ വരും.
മാര്‍ച്ചിന് മുന്‍പായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ക്ഷേമ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉല്‍ഘാടനങ്ങളും പൂര്‍ത്തിയാക്കേണ്ടിവരും. പാര്‍ലമെന്റില്‍ വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് ആദ്യം പാസാക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി അവസാനം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചേര്‍ന്നേക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുപിന്നാലെയാകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതി മുതല്‍സ്‌കൂള്‍, കേളേജ് പരീക്ഷകള്‍ പരിഗണിച്ചായിരിക്കും ഓരോ സംസ്ഥാനത്തേയും വോട്ടെടുപ്പ് തീയതി അന്തിമമായി നിശ്ചയിക്കുക. പരീക്ഷ, കാലാവസ്ഥ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ സൗകര്യവും നോക്കിയാകും ഓരോ സംസ്ഥാനത്തേയും പോളിംഗ് തീയതികള്‍ നിശ്ചയിക്കുക.
വലിയ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലും ഒന്നിലേറെ ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ഇത്തവണയും കേരളത്തില്‍ ഒറ്റദിവസം കൊണ്ട് പോളിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചന.
SUMMARY: New Delhi: Bracing for the big exercise, the Election Commission is all set to hold Lok Sabha elections starting mid-April and spread it over at least five phases till early May
Keywords: Lok Sabha, Lok Sabha elections, New Delhi, Andhra Pradesh, Odisha, Sikkim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia