LS Poll | ലോക് സഭാ തിരഞ്ഞെടുപ്പ്; ആകെ 96.8 കോടി വോടര്‍മാര്‍, 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട് ചെയ്യാം; 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും; മറ്റ് വിവരങ്ങള്‍ ഇങ്ങനെ
Mar 16, 2024, 15:53 IST
ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമങ്ങളും മറ്റും പ്രഖ്യാപിച്ച് ഡെല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമിഷണര്‍ രാജീവ് കുമാര്‍. കമിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന് യഥാര്‍ഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്.
543 ലോക്‌സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോടര്‍മാരാണുള്ളത്. ഇതില്‍ 1.8 കോടി കന്നി വോടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോടര്‍മാരും ഉണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമുകളും നാലു ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമിഷണര്‍ പറഞ്ഞു. 12 സംസ്ഥാനങ്ങളില്‍ പുരുഷ വോടര്‍മാരേക്കാള്‍ സ്ത്രീ വോടര്‍മാരാണ് കൂടുതല്‍.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കും. മൂന്നരലക്ഷം സൈനികരെ കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കി. ജമ്മു കശ്മീരിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമോയെന്നും പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പു കമിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച അവിടം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പിന്നീടാക്കാനാണു സാധ്യത. ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍കാര്‍ ചുമതലയേല്‍ക്കണം.

Keywords: Lok Sabha Election Scheduled, New Delhi, News, Politics, Press Meet, Voters, Election Commissioner, Assembly Election, Announced, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.