കേരളത്തിലെ 5 എം പിമാരുള്‍പെടെ 27 കോണ്‍ഗ്രസ് എം പിമാര്‍ക്ക് ലോക്‌സഭയില്‍ 5 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍

 


ഡെല്‍ഹി: (www.kvartha.com 03.08.2015) കേരളത്തില്‍നിന്നുള്ള അഞ്ചു എംപിമാരടക്കം 27 കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും അഞ്ചു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനാണ് സസ്‌പെന്‍ഡ് ചെയ്തത്.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനും പ്ല കാര്‍ഡ് ഉയര്‍ത്തുന്നതിനും സസ്‌പെന്‍ഷനുണ്ടാകുമെന്നു സ്പീക്കര്‍ സുമിത്രാ മഹാജന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരാണു സസ്‌പെന്‍ഷന്‍ ലഭിച്ച കേരളത്തിലെ എംപിമാര്‍.

മുദ്രാവാക്യങ്ങള്‍ മുഴക്കി മറ്റ് എംപിമാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ആരോപിച്ചാണു സ്പീക്കര്‍ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്. മുന്‍ ഐ പി എല്‍ മേധാവി ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി സഭാ നടപടികള്‍ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
കേരളത്തിലെ 5 എം പിമാരുള്‍പെടെ 27 കോണ്‍ഗ്രസ് എം പിമാര്‍ക്ക് ലോക്‌സഭയില്‍ 5 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia