ലോക്ക് ഡൗണിനിടയില്‍ വീണ്ടും മദ്യ ഷോപ്പുകള്‍ തുറന്ന് രണ്ട് സംസ്ഥാനങ്ങള്‍
Apr 13, 2020, 14:05 IST
ഗുവാഹത്തി: (www.kvartha.com 13.04.2020) കോവിഡ്-19 ലോക്ക് ഡൗണിനിടയില്‍ പൂട്ടിയിട്ട മദ്യ ഷോപ്പുകള്‍ തിങ്കളാഴ്ച കൃത്യം 10 മണിക്ക് തന്നെ തുറന്നു. സാമൂഹിക അകലം പാലിച്ച് വരിവരിയായി നിന്ന ആളുകള്‍ മദ്യവുമായി വീട്ടിലേക്ക്. അസമിലും മേഘാലയിലെയും ലോക്ക് ഡൗണ്‍ കാഴ്ചയാണിത്. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഇരുസംസ്ഥാന സര്‍ക്കാരുകള്‍ മദ്യശാലകള്‍ തുറന്ന് പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് പുറത്തിറക്കിയത്.
മൊത്ത കച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്ലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ അസമില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മേഘാലയയില്‍ മദ്യവില്‍പന കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളും പകല്‍ 10 മണി മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിര്‍ത്തിക്കൊണ്ടാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യശാലകള്‍ തുറക്കാന്‍ വലിയ സമ്മര്‍ദ്ദം ഇരുസര്‍ക്കാരുകളും നേരിട്ടിരുന്നു. ഒറ്റ കോവിഡ് കേസുകളും മേഘാലയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമും മേഘാലയയും ചെയ്ത പോലെ മദ്യവില്‍പനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ആവശ്യപ്പെട്ടിട്ടുണ്ട്. അസമില്‍ ഇതുവരെ 29 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചത് ഒരാള്‍.
Keywords: News, National, Liquor, shop, Lockdown, COVID19, Government, Assam, Liquor Shops Reopen In Assam, Meghalaya
മൊത്ത കച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്ലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ അസമില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മേഘാലയയില്‍ മദ്യവില്‍പന കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളും പകല്‍ 10 മണി മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിര്‍ത്തിക്കൊണ്ടാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യശാലകള്‍ തുറക്കാന്‍ വലിയ സമ്മര്‍ദ്ദം ഇരുസര്‍ക്കാരുകളും നേരിട്ടിരുന്നു. ഒറ്റ കോവിഡ് കേസുകളും മേഘാലയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമും മേഘാലയയും ചെയ്ത പോലെ മദ്യവില്‍പനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ആവശ്യപ്പെട്ടിട്ടുണ്ട്. അസമില്‍ ഇതുവരെ 29 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചത് ഒരാള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.