ന്യൂഡല്‍ഹി: (www.kvartha.com 14/02/2015) ഡല്‍ഹി തെരഞ്ഞെടുപ്പ് ബിജെപിയുടെ പരാജയകാരണം ചര്‍ച്ച ചെയ്ത യോഗത്തില്‍ കിരണ്‍ബേദിക്കെതിരെ രൂക്ഷ വിമര്‍ശനം. എ എ പിക്കെതിരെ മല്‍സരിക്കാന്‍ കിരണ്‍ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതാണ് ഡല്‍ഹിയിലേറ്റ കനത്ത തിരിച്ചടിക്ക് കാരണമായിത്തീര്‍ന്നതെന്നാണ് ഡല്‍ഹിയിലെ ബിജെപിയുടെ അഭിപ്രായം. പാര്‍ടി അംഗമല്ലാത്ത കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ടായ അഭിപ്രായ വ്യാത്യാസങ്ങളാണ് ഡല്‍ഹിയുടെ വന്‍ പരാജയമായി ഭവിച്ചതെന്നാണ ് ബിജെപിയുടെ നീരിക്ഷണം.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ വന്ന താമസവും പ്രവര്‍ത്തകരിലെ ഉത്സാഹക്കുറവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ബേദിയോട് പാര്‍ടിക്കകത്തുണ്ടായ വിയോജിപ്പും പരാജയത്തിലെ പ്രധാനകാരണങ്ങളായി മുതിര്‍ന്ന പാര്‍ടി നേതാക്കളടക്കം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്കു മുമ്പ് മാത്രം മുന്‍ ഐ.പി.എസ് ഓഫീസറായ കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നീക്കമായിരുന്നുവെന്നാണ് യോഗത്തിലുടനീളം അഭിപ്രായമുയര്‍ന്നു. ദല്‍ഹിയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്ത യോഗം മണിക്കൂറോളം നീണ്ടു നിന്നു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് വന്‍ പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ആകെ 70 സീറ്റുകളില്‍ 67 എണ്ണം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പി വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി പോവുകയായിരുന്നു.
Also Read:

ഓട്ടോഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: Kiran Bedi, BJP, Chief Minister, New Delhi, Election, Criticism, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.