ടികറ്റ് ഉണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല; പറക്കമറ്റാത്ത 3 പെണ്‍മക്കളുമായി എന്തുചെയ്യണമെന്നറിയാതെ ഡെല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി റേഡിയോ ജോകി തേജയ് സിദ്ധു, പുറത്താക്കുമെന്ന് അധികൃതര്‍, ഒടുവില്‍ സംഭവിച്ചത്

 


ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) ജനപ്രിയ ടെലിവിഷന്‍ താരം കരണ്‍വീര്‍ ബോറയുടെ ഭാര്യയും റേഡിയോ ജോകിയുമായ തേജയ് സിദ്ധു മൂന്ന് പെണ്‍മക്കളോടൊപ്പം ഡെല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയതായി റിപോര്‍ട്. 

മുംബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ടെങ്കിലും വിസ പ്രശ്‌നങ്ങള്‍ കാരണം അധികൃതര്‍ യാത്ര അനുവദിച്ചില്ല. ടികറ്റ് ഉണ്ടായിരുന്നിട്ടും തേജയ്ക്ക് ദുബൈ വിമാനത്തില്‍ കയറാന്‍ അനുമതി ലഭിച്ചില്ല. രണ്ട് കുട്ടികള്‍ക്ക് 2022 ജനുവരി വരെയും ഒരു കുട്ടിക്ക് മാര്‍ച് വരെയും മാത്രമേ വിസ ബാധകമാകൂ എന്ന് തേജയ് പറയുന്നു.

പുതിയ ടികറ്റുകള്‍ വാങ്ങാന്‍ വിമാനത്താവള അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതുവരെ എയര്‍പോര്‍ട് പരിസരത്ത് തങ്ങാന്‍ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു. 'അവര്‍ എന്നെ പുറത്താക്കട്ടെ, നോക്കാം. ടികറ്റ് എടുക്കുമെന്നും എന്നാല്‍ മൂന്ന് ചെറിയ കുട്ടികളുള്ളതിനാല്‍ സമയം ആവശ്യമാണെന്നും' തേജയ് പ്രതികരിച്ചു.

തന്നെ പുറത്താക്കാന്‍ എയര്‍പോര്‍ട് അധികൃതര്‍ സെക്യൂരിറ്റിയെ വിളിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞതായും തേജയ് പറഞ്ഞു. എന്നാല്‍ പിന്നീട് എമിഗ്രേഷന്‍ ഓഫിസിലെത്തി പ്രശ്നം പരിഹരിച്ചു.

2006 ലാണ് കരണ്‍വീറും തേജയും വിവാഹിതരായത്. 2016 ല്‍ ഇരട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളായി. 2020 ല്‍ മറ്റൊരു മകള്‍ കൂടി ജനിച്ചു.

ടികറ്റ് ഉണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല; പറക്കമറ്റാത്ത 3 പെണ്‍മക്കളുമായി എന്തുചെയ്യണമെന്നറിയാതെ ഡെല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി റേഡിയോ ജോകി തേജയ് സിദ്ധു, പുറത്താക്കുമെന്ന് അധികൃതര്‍, ഒടുവില്‍ സംഭവിച്ചത്


Keywords:  'Let them throw me out': Teejay Sidhu not allowed to board a flight, stranded at Delhi airport with three kids, New Delhi, News, Airport, Ticket, Visa, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia