Yediyurappa | എന്ത് അനീതിയാണ് ഞങ്ങള്‍ ഷെട്ടറിനോടു ചെയ്തത്? അദ്ദേഹത്തിനോട് ജനം ക്ഷമിക്കില്ല; ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിഎസ് യെഡിയൂരപ്പ

 


ബെംഗ്ലൂര്‍: (www.kvartha.com) ജഗദീഷ് ഷെട്ടര്‍ പാര്‍ടി വിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ ബിജെപി വിട്ടത് ജനം ക്ഷമിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. ഭരണത്തുടര്‍ചയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ബിജെപിക്കു കിട്ടിയ തിരിച്ചടിയാണു ഷെട്ടറുടെ രാജി.

യെഡിയൂരപ്പയുടെ വാക്കുകള്‍:


എന്ത് അനീതിയാണു ഞങ്ങള്‍ ഷെട്ടറിനോടു ചെയ്തത്? അദ്ദേഹത്തിനോടു ജനം ക്ഷമിക്കില്ല. കുടുംബത്തിലെ ആരെയെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. രാജ്യസഭയില്‍ അംഗമാക്കാമെന്നും കേന്ദ്രമന്ത്രിയാക്കാമെന്നും ഷെട്ടറിനു വാഗ്ദാനം നല്‍കി. പിന്നെ എന്തിനാണു നിങ്ങള്‍ കോണ്‍ഗ്രസില്‍ പോയത്? ഞങ്ങള്‍ അധികാരം തന്നില്ലെന്നു നിങ്ങള്‍ക്കു പറയാനാകുമോ? കോണ്‍ഗ്രസിലേക്കു പോകാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. അദ്ദേഹം പോകട്ടെ..

രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാന്‍ ഷെട്ടറിനോടു ബിജെപി ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞ യെഡിയൂരപ്പ, വ്യക്തമായ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്നും അവകാശപ്പെട്ടു.

അതേസമയം പാര്‍ടി വിട്ട ഷെട്ടര്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതായി അറിയിച്ച് സ്പീകര്‍ക്ക് കത്തുനല്‍കി. കഴിഞ്ഞദിവസം രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി ഷെട്ടറെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിപ്പോയി. ഇതോടെയാണു ഷെട്ടര്‍ പാര്‍ടി വിട്ടത്.

Yediyurappa | എന്ത് അനീതിയാണ് ഞങ്ങള്‍ ഷെട്ടറിനോടു ചെയ്തത്? അദ്ദേഹത്തിനോട് ജനം ക്ഷമിക്കില്ല; ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ മുന്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിഎസ് യെഡിയൂരപ്പ

സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി ദാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി പത്രിക നല്‍കുമെന്ന് ഷെട്ടര്‍ നേരത്തേ നിലപാടെടുത്തിരുന്നു. ഡെല്‍ഹിയിലേക്കു വിളിച്ചുവരുത്തി 

അനുനയിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണു കേന്ദ്രസംഘം കര്‍ണാടകയിലെത്തിയത്. ബോംബെ കര്‍ണാടക മേഖലയില്‍ പാര്‍ടിയെയും ആര്‍എസ്എസിനെയും കെട്ടിപ്പടുത്ത ഷെട്ടര്‍ തെറ്റിപ്പിരിഞ്ഞത് ബിജെപിക്കു തിരിച്ചടിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


Keywords:  'Let Him Go': BS Yediyurappa Slams Karnataka BJP Leader For Resignation, BS Yediyurappa, Bengaluru, News, Politics, Jagadish Shettar, Controversy, Congress, BJP,
National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia