കളിയിലും അഭിനയത്തിലും സൂപ്പര്‍സ്റ്റാര്‍സ്, രാജ്യസഭയില്‍ മോശം പ്രകടനത്തില്‍ ഇവര്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍
Dec 19, 2015, 12:31 IST
ന്യൂഡല്‍ഹി: (www. kvartha. com 19.12.2015) ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബോളിവുഡ് താരം രേഖയും അവരുടെ സ്വന്തം മേഖലയില്‍ അളവറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭയില്‍ ഇവര്‍ രണ്ടുപേരും പൂര്‍ണ പരാജയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഇവര്‍ രണ്ടുപേരുമാണ്. ഇരുവര്‍ക്കും ആറു ശതമാനത്തില്‍ താഴെ മാത്രമാണ് ഹാജര്‍നില. മൂന്നുവര്‍ഷമായി രാജ്യസഭയില്‍ അംഗമാണെങ്കിലും രേഖ ഇതുവരെ സഭയില്‍ വായ് തുറന്നിട്ടില്ല.
മാത്രമല്ല ഒരു ചര്‍ച്ചയിലും പങ്കെടുക്കുകയോ ഒരു ചോദ്യംപോലും ചോദിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഇതുവരെ ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്ത സച്ചിന്‍ ഏഴുചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇവര്‍ക്ക് തൊട്ടുപിന്നില്‍ ജാവേദ് അക്തര്‍ മോശം പ്രകടനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
2012 ഏപ്രില്‍ 27ന് യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സച്ചിനും രേഖയും രാജ്യസഭാംഗങ്ങളായത്. സച്ചിന് 5.5 ശതമാനം ഹാജറും രേഖക്ക് 5.1 ശതമാനം ഹാജറുമാണുള്ളത്. സച്ചിനോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട വനിതാവ്യവസായി അനു ആഗ സഭയില്‍ കൃത്യമായി ഹാജരാകുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
സാമ്പത്തികവിദഗ്ധന്‍ ബാല്‍ചന്ദ്ര മുഞ്ചേക്കറാണ് ഏറ്റവും കൃത്യമായി സഭയില്‍ വരുന്നയാള്‍, 89.10 ശതമാനം ഹാജര്‍. ചോദ്യം ചോദിച്ചതിലും (272) ചര്‍ച്ചയില്‍ പങ്കെടുത്തതിലും ഇദ്ദേഹമാണ് മുന്നില്‍.
178 ചോദ്യം ചോദിച്ച മണിശങ്കര്‍ അയ്യരാണ് രണ്ടാമത്. പ്രാദേശിക വികസന ഫണ്ട് ഏറ്റവും കൂടുതല്‍ ചെലവഴിച്ചതും ബാല്‍ചന്ദ്ര മുഞ്ചേക്കറാണ്; 28.03 കോടി രൂപ. മണിശങ്കര്‍ അയ്യര്‍ 27.13 കോടി രൂപ ചെലവാക്കി. സച്ചിന്‍ 14.95 കോടി രൂപയുടെ പദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കി.
രേഖയെ കൂടാതെ മുന്‍ അറ്റോണി ജനറല്‍ കെ. പരാശരന്‍, അനു ആഗ, നടിയും ഗായികയുമായ ബി. ജയശ്രീ, ജാവേദ് അക്തര്‍ എന്നിവര്‍ ഒരു ചോദ്യംപോലും ഇതുവരെ ചോദിച്ചില്ല. ജയശ്രീ ഇതുവരെ ഒരു ചര്‍ച്ചയില്‍പോലും പങ്കെടുത്തിട്ടുമില്ല.
രാജ്യസഭയില്‍ ഇപ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് 'ഫാക്റ്റ്‌ലി' എന്ന ജേണലിസം പോര്‍ട്ടല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്നും 87 കുപ്പി വിദേശ മദ്യം പിടികൂടി; മദ്യക്കടത്ത് ബസ് ജീവനക്കാരുടെ അറിവോടെയെന്ന് എക്‌സൈസ്; ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു
Keywords: Less than 6% attendance: Sachin, Rekha worst RS performers, New Delhi, Conference, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.