മെസഞ്ചര്‍ ഓഫ് ഗോഡ് : ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ലീല സാംസണിനെതിരെ അനുപംഖേര്‍

 


മുംബൈ: (www.kvartha.com 19.01.2015) ആള്‍ദൈവം ഗുര്‍മീത് രാം സിംഗിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ലീല സാംസണിനെതിരെ അഭിനേതാവും മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അനുപം ഖേര്‍ രംഗത്ത്.

സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ ഉയര്‍ത്തണമായിരുന്നുവെന്ന് അനുപം ഖേര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍
ലീല സാംസണ്‍ അനാവശ്യമായി വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് അനുപം ഖേര്‍ കുറ്റപ്പെടുത്തി. തനിക്ക് ലീല സാംസണിനെ നേരിട്ട് അറിയില്ല. എന്നാല്‍ സംഭവം വിശകലനം ചെയ്തപ്പോള്‍ ലീലാ സാംസണിന്റെ ഭാഗത്താണ് തെറ്റെന്നാണ് കരുതുന്നതെന്നും അനുപം ഖേര്‍ വ്യക്തമാക്കി.

മെസഞ്ചര്‍ ഓഫ് ഗോഡ് : ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ലീല സാംസണിനെതിരെ അനുപംഖേര്‍മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ ജനങ്ങള്‍ക്ക് കാണാന്‍ കൊള്ളുന്നതല്ലെന്ന് പറഞ്ഞ്സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനാനുമതി നല്‍കിയത്.

ഇതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലീല സാംസണ്‍ രാജിവെച്ചതിനു പിന്നാലെ മറ്റ് ഒമ്പതംഗങ്ങള്‍  കൂടി രാജിവെച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Leela Samson is wrong: Anupam Kher, Resignation, Cine Actor, Appeal, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia