ന്യൂഡല്‍ഹി: സംസ്ഥാന-ദേശീയ മുസ്‌ലിം ലീഗ് പാര്‍ട്ടികളുടെ ലയന പ്രമേയം അംഗീകരിക്കാന്‍ ശനിയാഴ്ച നടക്കാനിരുന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന് തൊട്ടുമുമ്പായി ചേര്‍ന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും ലയിക്കേണ്ടെന്ന ധാരണയിലെത്തി. ലയിക്കുന്നതിന് പകരം ഐ.യു.എം.എല്ലും കേരള സംസ്ഥാന മുസ്‌ലിം ലീഗും ഒന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് തീരുമാനം. ഇ അഹമ്മദിനെതിരേ കമ്മിഷന്‍ നടപടികള്‍ ഇതുവഴി പരിഹരിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഇരു പാര്‍ട്ടികളും ലയിച്ചാല്‍ കോണി ചിഹ്നം നഷ്ടമാവുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ലയനം ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്. ശനിയാഴ്ച രാവിലെ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ലീഗ് ദേശീയ എക്‌സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായി ദല്‍ഹി കേരള ഹൗസില്‍ കുഞ്ഞാലിക്കുട്ടിയുടെ മുറിയില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടികള്‍ ലയിക്കേണ്ടെന്ന് തീരുമാനയത്.
ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. കേന്ദ്ര മന്ത്രിയും ഐ.യു.എം.എല്‍ പ്രസിഡന്റുമായ ഇ.അഹമ്മദിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലീഗ് നേതൃത്വത്തിന് നോട്ടീസ് അയക്കുകയായിരുന്നു. മറ്റൊരു പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മുസ്‌ലിം ലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി)യുടെ സീറ്റില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ വന്നത്.
Keywords: Muslim-League, IUML,Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.