പ്രണബ് മുഖര്‍ജിയുടെ കണ്ണട സംരക്ഷിക്കാന്‍ ഹനുമാന്‍ കുരങ്ങുകള്‍

 


മഥുര(യുപി): (www.kvartha.com 13.11.2014) മഥുര സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ കണ്ണട കുരങ്ങുകളില്‍ നിന്നും സം രക്ഷിക്കാന്‍ 10 ഹനുമാന്‍ കുരങ്ങുകളെ വിന്യസിപ്പിക്കും. വൃന്ദാവന്‍ ചന്ദ്രോദയ, താക്കൂര്‍ ബാങ്കെ ബീഹാറി തുടങ്ങിയ ക്ഷേത്രങ്ങളിലുള്ള പ്രശ്‌നക്കാരായ കുരങ്ങന്മാരെ തുരത്താനാണ് ഹനുമാന്‍ കുരങ്ങുകളെ വിന്യസിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കുകയാണ് ഇവിടുത്തെ വാനരന്മാരുടെ ഇഷ്ട വിനോദം.

സംസ്ഥാന പോലീസ്, ദേശീയ സുരക്ഷ ഗാര്‍ഡുകള്‍, പ്രത്യേക സംരക്ഷണ സേനകളും പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി മഥുരയിലെത്തും. നവംബര്‍ 16നാണ് പ്രസിഡന്റിന്റെ സന്ദര്‍ശനം. വൃന്ദാവനയിലെ ചന്ദ്രോദയ ക്ഷേത്രത്തിലെ മൃഗസം രക്ഷണ കേന്ദ്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത് പ്രസിഡന്റാണ്.

പ്രണബ് മുഖര്‍ജിയുടെ കണ്ണട സംരക്ഷിക്കാന്‍ ഹനുമാന്‍ കുരങ്ങുകള്‍ SUMMARY: Mathura (UP): Ten langoors have been deployed apart from state policemen, National Security Guards and Special Protection Group to guard the President Pranab Mukherjee from the scourge of monkeys at the Vrindavan Chandrodaya temple and Thakur Banke Bihari Temple here.

Keywords: UP, President, Pranab Mukherji, Specs, Monkeys,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia