റാഞ്ചി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായിരുന്ന ലാലുപ്രസാദ് യാദവിന് ജയിലില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത് ഉദ്യാനപാലകന്റെ ജോലി.
കോടികളുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് ചെയ്യുന്ന കൂലിക്ക് ദിവസവും 14 രൂപയാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. പുല്‍ത്തകിട്, പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനമാണ് ലാലു ചെയ്യേണ്ടത്.
അധികൃതര്‍ ഒരാഴ്ച മുമ്പ് നല്‍കിയ ജോലിയില്‍ കഴിഞ്ഞ ദിവസമാണ് ലാലു പ്രവേശിച്ചത്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യഹര്‍ജിയില്‍ അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന ലാലു വിധി എതിരായതിനെ തുടര്‍ന്നാണ് ജോലി ഏറ്റെടുത്തത്. ലാലുവിനൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഐആര്‍എസ് ഓഫീസര്‍ക്കും അധ്യാപക ജോലിയാണ് നല്‍കിയിട്ടുള്ളത്.
52 ഏക്കറോളം വരുന്ന തോട്ടത്തിലെ ജോലിയാണ് ലാലുവും സഹപ്രവര്‍ത്തകരും ഏറ്റെടുത്ത് ഭംഗിയാക്കുന്നത്. മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയും മേല്‍നോട്ടം വഹിച്ചും ലാലു ജോലി ആസ്വദിക്കുകയാണ്. ജയിലിലെ ജോലിക്കും ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും.
അതേസമയം, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും അഹമ്മദാബാദ് ഐഐഎമ്മിലും ക്ലാസ് എടുക്കുകയും ചെയ്തിരുന്ന ലാലുവിന് അധ്യാപക ജോലി ലഭിക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ലാലുവിന് ഉദ്യാനപാലകന്റെ ജോലി നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ലാലുവിന് ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജയിലിലെ 3,000 ഓളം വരുന്ന തടവുകാരില്‍ 30 ശതമാനം പേരും കൊടുംകുറ്റവാളികളും 10 ശതമാനം മാവോയിസ്റ്റുകളുമാണ്. കൂടാതെ ജയിലില്‍ വെച്ച് ദിവസവും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ലാലു
കാണാന്‍ ശ്രമിക്കുന്നത്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Also Read:
നിയമസഭാ സമിതി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Keywords: Ranchi, Laluprasad Yadav, Jail, Teacher, Politics, High Court, Holidays, School, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.