ഭര്‍ത്താവിന്റെ അഴിമതിക്ക് കൂട്ടുനിന്നില്ല; വനിതാ പഞ്ചായത്ത് മെമ്പറെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Sep 8, 2015, 12:59 IST
രാജ്‌നന്ദ്‌ഗോണ്‍: (www.kvartha.com 08.09.2015) അഴിമതിക്ക് കൂട്ടുനിന്നില്ലെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പറെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഇയാള്‍ തന്റെ രണ്ടുമക്കളെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. അയല്‍വാസികളാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്ന ഭാര്യയെയും കുട്ടികളെയും കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ പരിക്ക് മാരകമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുമുള്ള വിവരം. സാരമായി പരിക്കേറ്റ പഞ്ചായത്ത് മെമ്പര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ദമ്പതികള്‍ തമ്മില്‍ വീട്ടില്‍ വഴക്കിട്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സത്യസന്ധയും ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരുമായിരുന്നു പഞ്ചായത്ത് മെമ്പറെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇവരോട് അഴിമതി കാണിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുതന്നെ
ഇത്തരത്തില്‍ അക്രമുണ്ടാകുന്നത് പതിവായിരിക്കയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അനു വര്‍മ പറഞ്ഞു. സ്ത്രീകള്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജോലികളൊക്കെ ചെയ്താല്‍ മതിയെന്നാണ് ഭര്‍ത്താക്കന്മാരുടെ ഭാവം. എന്നാല്‍ ഇത് അനുസരിച്ചില്ലെങ്കില്‍ കഠിനമായ പീഡനങ്ങളാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. പഞ്ചായത്ത് മെമ്പര്‍ക്കെതിരായ അക്രമം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്നും ഇവര്‍ വ്യക്തമാക്കി.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
Keywords: Lady sarpanch hacked to death by husband for ‘disobeying’ his orders, Hospital, Treatment, Children, Injured, Police, National.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഇയാള്‍ തന്റെ രണ്ടുമക്കളെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. അയല്‍വാസികളാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്ന ഭാര്യയെയും കുട്ടികളെയും കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ പരിക്ക് മാരകമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുമുള്ള വിവരം. സാരമായി പരിക്കേറ്റ പഞ്ചായത്ത് മെമ്പര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ദമ്പതികള്‍ തമ്മില്‍ വീട്ടില്‍ വഴക്കിട്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സത്യസന്ധയും ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരുമായിരുന്നു പഞ്ചായത്ത് മെമ്പറെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇവരോട് അഴിമതി കാണിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുതന്നെ
Also Read:
കുഡ്ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
Keywords: Lady sarpanch hacked to death by husband for ‘disobeying’ his orders, Hospital, Treatment, Children, Injured, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.