ഇ ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന തൃണമൂൽ എം പിയെ കബളിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Jul 16, 2021, 20:55 IST
കൊൽക്കത്ത:(www.kvartha.com 16.07.2021) എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന തൃണമൂൽ സിറ്റിംഗ് എം പി ശന്തനു സെന്നിനെ കബളിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നിലവിൽ ഇ ഡിയിൽ നിരവധി കേസുകൾ ശന്തനുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം നൽകിയാൽ ഈ കേസുകളിൽ നിന്നും രക്ഷിക്കണമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചന്ദൻ റോയ് (38) ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ കൊൽക്കത്തയിലെ എസ്പ്ലനേഡ് ബസ് ടെർമിനലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
എം പിയെ ഫോണിൽ വിളിച്ചാണ് യുവാവ് തട്ടിപ്പിന് ശ്രമിച്ചത്. പണം നൽകിയാൽ കേസുകൾ റദ്ദാക്കാമെന്നായിരുന്നു ചന്ദൻ റോയ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ എം പി ലാൽ ബാസാർ പൊലീസ് സ്റ്റേഷനിലെ ഓഫിസറുടെ ബന്ധപ്പെട്ടു. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.
എം പിയെ വിളിച്ച ഫോൺ പരാതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേരെ ഇത്തരത്തിൽ പ്രതി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.
രണ്ടാഴ്ച മുൻപ് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറഷൻ കമ്മീഷണർ എന്ന വ്യാജേന ഒരാൾ നഗരത്തിൽ വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു. അന്ന് തൃണമൂൽ എം പി മിമി ചക്രബർത്തിയെ കബളിപ്പിച്ചാണ് പ്രതി വ്യാജ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
തട്ടിപ്പ് വ്യക്തമായതോടെ ഇരുപത്തിയെട്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
SUMMARY : Kolkata: The Kolkata Police has arrested a person for allegedly impersonating as an Enforcement Directorate (ED) officer and offering help to Trinamool Congress (TMC) MP Santunu Sen in dealing with several cases lodged with the agency in exchange for money.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.