കൊല്ലപ്പെട്ട അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുര്‍ക്കി സൈന്യം പിടികൂടിയതായി റിപോര്‍ട്ട്

 


വാഷിംഗ്ടണ്‍: (www.kvartha.com 05.11.2019) കൊല്ലപ്പെട്ട ദാഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുര്‍ക്കി സൈന്യം പിടികൂടിയതായി റിപോര്‍ട്ട്. തിങ്കളാഴ്ച സിറയയിലെ അസാസില്‍ നടത്തിയ റെയ്ഡിലാണ് തുര്‍ക്കി സൈന്യം ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദ്(65), അവരുടെ ഭര്‍ത്താവ്, മരുമകള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരെ ചോദ്യം

ചെയ്തുവരികയാണ്.തുര്‍ക്കി അധിനിവേശ പ്രദേശമായ അസാസില്‍ നിന്നും ഒരു കണ്ടെയ്‌നറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പം അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. റസ്മിയ ദാഇഷിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സൈന്യം നല്‍കുന്ന സൂചന. ചോദ്യം ചെയ്യലില്‍ നിന്നും കൂടുതല്‍ നേതാക്കളെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദാഇഷിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന റസ്മിയയെയും കുടുംബത്തെയും പിടികൂടാന്‍ സൈന്യം നേരത്തെ ശ്രമം തുടങ്ങിയിരുന്നു.

ഒക്‌ടോബര്‍ 26ന് ഇത്‌ലിബില്‍ യുഎസ് സൈന്യവും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടത്. റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൈന്യം നല്‍കിയ വിശദീകരണം.

കൊല്ലപ്പെട്ട അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുര്‍ക്കി സൈന്യം പിടികൂടിയതായി റിപോര്‍ട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, Killed, Family, Army, Custody, Arrest, News, US Army, Report,  Killed Daesh Chief Baghdadi's Sister Captured By Turkish Forces In Syria
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia