വൈദ്യുതിക്കായി അനുവദിച്ച കൽക്കരിപാടം കേരളം ഉപയോഗിച്ചില്ല; പദ്ധതി കേന്ദ്രസർക്കാർ റദ്ദാക്കി
Dec 14, 2012, 15:55 IST
തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിനായി അനുവദിച്ച കൽക്കരിപാടം കേന്ദ്രസർക്കാർ റദ്ദാക്കി. 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന കല്ക്കരിപാടത്തിൽ കേരളം ഇതുവരെ പ്രവർത്തനങ്ങളൊന്നും നടത്താത്തതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
ബൈതരണിയിലാണ് കേരളത്തിന് കൽക്കരിപാടം അനുവദിച്ചിരുന്നത്. കല്‍ക്കരിപ്പാടം അനുവദിച്ച് അഞ്ചു വര്‍ഷമായിട്ടും വൈദ്യുതി ഉത്പാദനത്തിന് നടപടി സ്വീകരിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് കല്‍ക്കരി മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സഞ്ജയ് സഹായ് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരിപ്പാടം അനുവദിക്കുന്നതു സംബന്ധിച്ച മന്ത്രിതല സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നടപടി. ഇതോടൊപ്പം ഗ്യാരന്റി തുകയായി കേരളം നല്‍കിയ 25 കോടിയുടെ പകുതി പിടിച്ചെടുക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഒഡിഷ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍, ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്‌ക്കൊപ്പമാണ് ബൈതരണി വെസ്റ്റ് കോള്‍ ബ്ലോക്ക് കെ.എസ്.ഇ.ബിക്ക് 2007 ജൂലായ് 25ന് അനുവദിച്ചത്. കല്‍ക്കരിപ്പാടം പ്രയോജനപ്പെടുത്താന്‍ കേരളവും ഗുജറാത്തും ഒഡിഷയും 2008ല്‍ കരാറുണ്ടാക്കി. എന്നാല്‍, ഇതു സംബന്ധിച്ച നടപടികളൊന്നും മുന്നോട്ടു നീങ്ങിയില്ല. ഇതിനായി നിശ്ചയിക്കപ്പെട്ട സമയപരിധി പലവട്ടം ലംഘിക്കപ്പെട്ടു.
ബാങ്ക് ഗ്യാരന്റി സമര്‍പ്പണം, ഖനനപദ്ധതി തയ്യാറാക്കല്‍, വനംതെളിയിക്കല്‍ അനുമതി, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി വിനിയോഗ പദ്ധതി തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊന്നും സമയം പാലിച്ചില്ല. ബൈതരണിയിലെ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ പോലും കരാറില്‍ ഉള്‍പ്പെട്ട മൂന്നു സംസ്ഥാനങ്ങളും സ്വീകരിച്ചില്ലെന്ന് മന്ത്രിതല സമിതി വിലയിരുത്തി. കല്‍ക്കരിപ്പാടത്തിന്റെ അവസ്ഥ അത് അനുവദിച്ചപ്പോഴുള്ള അതേ നിലയ്ക്കു തുടരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Keywords: Kerala, Baitarani, Coal mine, Central government, Electricity, Allocated, Corporation, De-allocation, Utkal-D, Mandakini-B, Baitarani West coal block, Angul district, Ministry of Coal de-allocated, Inter-Ministerial Group,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.