ന്യൂഡല്‍ഹി: (www.kvartha.com 15/02/2015) ആര്‍എസ്എസ് തന്ത്രങ്ങളുടെ ഭാഗമാണ് അരവിന്ദ് കെജ്‌രിവാളെന്ന് കോണ്‍ഗ്രസിന്റെ ആരോപണം ചര്‍ച്ചയാകുന്നു. ആര്‍.എസ്.എസിന്റെ പൊളിറ്റിക്കല്‍ ഗെയിംസിന്റെ ആദര്‍ശനിഷ്ഠനായ സ്റ്റാന്‍ഡ്‌ബൈ ഫോര്‍വേഡാണ് കെജ്രിവാളെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസ് ഒരിക്കലും ഇത് പ്രഖ്യാപിച്ചിരുന്നില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kejrival, R.S.S, Congress, Hidden Agenda, Political game.
എന്നാല്‍ കോണ്‍ഗ്രസ് രഹിത ഭാരതം സൃഷ്ടിക്കുക എന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം നേടാനുള്ള വഴിയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ എഎപിയും അരവിന്ദ് കെജ്‌രിവാളുമെന്നും പുതിയ ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് രംഗത്തു വന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയിട്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് കെജ്‌രിവാളെന്ന ദിഗ്‌വിജയ് സിങിന്റെ ആരോപണങ്ങളെ ബലപ്പെടുത്തുന്ന പല കാര്യങ്ങളും കെജ്രിവാളില്‍ നിന്നും പ്രകടമായി തുടങ്ങിയിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ ആര്‍എസ്എസും അരവിന്ദ് കെജ്‌രിവാളിന്റെ അനുയായികളും തന്നെ മോശക്കാരനാക്കുമെന്ന് അറിയാമെന്നും സിങ് ട്വീറ്റ് ചെയ്തിരുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുണ്ടായ മുന്നേറ്റത്തിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു. പക്ഷേ, ഞാന്‍ പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇത്തവണയും അതുതന്നെ സംഭവിക്കും. സിങ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ഭാരത് മാതാ കീ ജയ് എന്നു തുടങ്ങി ആര്‍.എസ്.എസിന്റെ ചില ദേശീയ - സാംസ്‌ക്കാരിക ചിഹ്നങ്ങളും കെജ്രിവാള്‍ പുറത്തെടുത്തുകഴിഞ്ഞു. ഫലപ്രഖ്യാപനത്തിന് മുന്‍പേ ആര്‍എസ്എസ് ആപ്പിന് അനുകൂലമായി സംസാരിച്ചതും ആപ്പില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ ബി.ജെ.പി പാളയത്തില്‍ തന്നെ ചെന്നുപെടുന്നതും ദിഗ്‌വിജയ് സിങിന്റെ വാദങ്ങള്‍ ബലപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കെജ്രിവാള്‍ അധികാരത്തിലേറിയ ശേഷം ഡല്‍ഹിയിലെ മുസ്‌ലിം നേതാക്കള്‍ അദ്ദേഹത്തെ കണ്ട് ഡല്‍ഹിയിലെ ബട്‌ലഹൗസില്‍ നിരപരാധികളായ രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെക്കുറിച്ചും കാശ്മീരില്‍ പട്ടാളം നടത്തിയ അക്രമങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവുമായി വന്നവരോട് ഇത്തരം കാര്യങ്ങളൊന്നും തങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടില്ലെന്നും പോലീസിന്റെ നടപടികളെ പുകഴ്ത്തുകയും ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊല അന്വേഷിക്കുന്ന കാര്യം നോക്കുമെന്നുമായിരുന്നു പരിഹാസത്തോടെയുള്ള കെജ്രിവാളിന്റെ മറുപടി.
ഇത്തവണ 'ആപ്പിന്' ഡല്‍ഹി ഇമാം പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഇത്തരം ഗ്രൂപ്പുകളുടെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസിന് പാരമ്പര്യമായി വോട്ട് ചെയ്തിരുന്ന ബഹുഭൂരിപക്ഷം മുസ്ലീംങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ മുസ്‌ലിം ആഭിമുഖ്യ പാര്‍ട്ടികളും കെജ്രിവാളിനെ കണ്ണടച്ച് പിന്തുണക്കുകയായിരുന്നു.
Keywords : Kejrival, R.S.S, Congress, Hidden Agenda, Political game.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.