Dead | 'കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈകിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി'
Oct 23, 2023, 17:41 IST
ബംഗ്ലൂരു: (KVARTHA) കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈകിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. ശ്രീനിവാസ് പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെയില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്.
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുന്‍ സ്പീകര്‍ രമേശ് കുമാറിന്റെയും അടുത്ത അനുയായിയാണ് ശ്രീനിവാസ്. രമേഷ് കുമാര്‍ കോലാറിലെ ആശുപത്രിയിലെത്തി ശ്രീനിവാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുന്‍ ശ്രീനിവാസ് പൂര്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കേസിന്റെ പുരോഗതി ആരാഞ്ഞു.
വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ ശ്രീനിവാസ് പുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമിക്കാന്‍ ഉപയോഗിച്ചത് മൂര്‍ചയേറിയ ആയുധങ്ങളെന്ന് പൊലീസ് പറഞ്ഞു.
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുന്‍ സ്പീകര്‍ രമേശ് കുമാറിന്റെയും അടുത്ത അനുയായിയാണ് ശ്രീനിവാസ്. രമേഷ് കുമാര്‍ കോലാറിലെ ആശുപത്രിയിലെത്തി ശ്രീനിവാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുന്‍ ശ്രീനിവാസ് പൂര്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കേസിന്റെ പുരോഗതി ആരാഞ്ഞു.
Keywords: Karnataka Home Minister’s close aide Attacked to death in Kolar, police launch manhunt for six accused, Bengaluru, News, Dead, Attacked, Hospitalized, Congress Worker, Police, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.