Attacked | 'ഹോസ്റ്റലില്‍വച്ച് മോശമായി പെരുമാറിയ പ്രധാനാധ്യാപകനെ വടികൊണ്ട് തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി വിദ്യാര്‍ഥിനികള്‍'; ദൃശ്യങ്ങള്‍ പുറത്ത്
Dec 15, 2022, 13:43 IST
ബെംഗ്ലൂര്‍: (www.kvartha.com) ഹോസ്റ്റലില്‍വച്ച് മോശമായി പെരുമാറിയ പ്രധാനാധ്യാപകനെ തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി വിദ്യാര്‍ഥിനികള്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശ്രീരംഗപട്ടണത്തിലെ കാടേരി സര്‍കാര്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായ ചിന്മയ അനന്ദമൂര്ത്തിയാണ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഹോസ്റ്റലില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിനിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സഹപാഠികളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനികള്‍ സംഘമായെത്തി ചിന്മയ ആനന്ദമൂര്‍ത്തിയെ വടികൊണ്ട് തല്ലി പരുവമാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മറ്റൊരു വീഡിയോയില്‍, സ്കൂള്‍ ജീവനക്കാരും അധ്യാപകരും കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇവര്‍ ഉറപ്പ് നല്കുന്നു.
തുടര്‍ന്ന് അധ്യാപകനെ ക്ലാസ് മുറിക്കുള്ളില്‍ പൂട്ടാന്‍ ശ്രമിക്കുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ വടികളുമായി മുറിയിലേക്ക് കയറി മര്‍ദിക്കുന്നത് കാണാം.
അഞ്ച് മണിവരെയാണ് അനന്ദയുടെ ജോലി സമയം, എന്നാല്‍ ഇയാള്‍ എപ്പോഴും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരികയും അര്‍ധരാത്രി പന്ത്രണ്ട് മണിവരെ വിദ്യാര്‍ഥിനികളുടെ മുറികളില്‍ കയറിയിറങ്ങുകയും ചെയ്യുന്നുവെന്ന് കുട്ടികള്‍ പരാതിപ്പെടുന്നു.
എന്നാല്‍ ഭക്ഷണവും മറ്റ് കാര്യങ്ങളും നല്‍കുന്നത് ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് ഹോസ്റ്റലില്‍ പോകുന്നതെന്നാണ് പ്രതി പറഞ്ഞത്. പ്രധാനാധ്യാപകന് സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ മുമ്പ് നിരവധി പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്സോ) നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Karnataka Headmaster Attacked By Schoolgirls For Harassing Minor, Bangalore, Karnataka, Teacher, Attack, Girl students, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.