മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍
May 20, 2013, 17:20 IST
ADVERTISEMENT
ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ നിലപാടുമായും നിയമവകുപ്പുമായും ചര്‍ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാട് ഇവരുമായുള്ള ചര്‍ചയ്ക്കുശേഷം തീരുമാനിക്കുമെന്നും കെ.ജെ. ജോര്‍ജ് എം.എല്‍.എ. വ്യക്തമാക്കി.
തനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം മഅ്ദനി രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു. കര്‍ണാടക പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മഅ്ദനി കത്തില്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച ചെയ്യാന്‍ കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് കര്‍ണാടക സര്‍ക്കാര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റതോടെ മഅ്ദനിയുടെ മോചനത്തിനുള്ള സാധ്യത കൂടുകയാണ്.

Keywords: Bail, Abdul Nasar Madani, Karnataka, Bangalore, Police, President, Letter, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.