Jagadish Shettar | ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു; ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർഥി; പാർട്ടി മാറ്റം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
Apr 17, 2023, 11:29 IST
ബെംഗ്ളുറു: (www.kvartha.com) സംസ്ഥാനത്ത് മെയ് 10ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ, നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.
കോൺഗ്രസിൽ ചേർന്നതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനുള്ള ബി ഫോം ജഗദീഷ് ഷെട്ടറിന് കൈമാറി. 1994 മുതൽ ആറ് തവണ ഈ മണ്ഡലത്തിൽ നിന്ന് ഷെട്ടാർ ബിജെപി ടിക്കറ്റിൽവിജയിച്ചിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. ഇതോടെയാണ് ബിജെപിയുയുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നത്.
താൻ കോൺഗ്രസിൽ ചേർന്നതിൽ കർണാടകയിലെ പലരും ആശ്ചര്യപ്പെടുന്നതായി ജഗദീഷ് ഷെട്ടാർ പറഞ്ഞു. 'ഞാൻ ബിജെപി വിടുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി എന്റെ വേദന ആർക്കും മനസിലായില്ല. മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവർക്കൊപ്പമാണ് ഞാൻ പാർട്ടി കെട്ടിപ്പടുത്തത്. വടക്കൻ കർണാടകയിൽ ഞാൻ പാർട്ടി കെട്ടിപ്പടുത്തു. ബിജെപി എനിക്ക് നിരവധി സ്ഥാനങ്ങൾ നൽകിയിരുന്നു. ഞാൻ എന്റെ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചു. അഭ്യുദയകാംക്ഷികളുടെ അഭിപ്രായം തേടിയ ശേഷമാണ് ഞാൻ ഈ തീരുമാനമെടുത്തത്. കോൺഗ്രസ് പാർട്ടിയുടെ തത്വങ്ങളിൽ വിശ്വസിച്ചാണ് ഞാൻ ഇപ്പോൾ കോൺഗ്രസിൽ ചേർന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു', അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ബിജെപി നേതാക്കൾക്കെതിരെ ഷെട്ടാർ ആഞ്ഞടിച്ചു. 'ചില നേതാക്കൾ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി കർണാടകയിൽ ബിജെപിയെ നിയന്ത്രിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും ഞാൻ വിമർശിക്കുന്നില്ല. കർണാടകയിലെ ബിജെപിയിലെ സംഭവവികാസങ്ങൾ അവർക്കറിയില്ല. ചില പാർട്ടി നേതാക്കൾ കർണാടകയിൽ പാർട്ടിക്ക് (ബിജെപി) മുകളിലാണ്. ഞാൻ ബിജെപിയിൽ വന്നത് അധികാരത്തിന് വേണ്ടിയല്ല. ഞാൻ സംഘപരിവാറും എബിവിപി നേതാവുമാണ്. എന്നാൽ അവസാന നിമിഷം ടിക്കറ്റ് നിഷേധിച്ച് ബിജെപി എന്നെ അപമാനിച്ചു. ബിജെപി നേതാക്കൾക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടിക്കറ്റിനെക്കുറിച്ച് എന്നെ അറിയിക്കാമായിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കർണാടക പ്രസിഡന്റ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ബിജെപി സർക്കാരുകളിലെ മന്ത്രി, നിയമസഭാ സ്പീക്കർ, മുഖ്യമന്ത്രി എന്നീ നിലകളിൽ ഷെട്ടർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തെയാണ് ഷെട്ടാർ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ഷെട്ടാറിനെ ഉൾപ്പെടുത്തുക വഴി, ബിജെപിയുടെ പ്രധാന അടിത്തറയായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാക്കളോട് ബിജെപി അർഹമായ ബഹുമാനം കാണിച്ചിട്ടില്ലെന്ന സന്ദേശം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ലിംഗായത്ത് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സവാദി അത്താണിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
Keywords: Bengaluru-News, National, National-News, News, Politics, Politics-News, Karnataka, Assembly Election, BJP, Party, Congress, Karnataka Assembly Elections: Former Chief Minister Jagadish Shettar joins Congress.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.