ഹജ്ജ് തീര്‍ത്ഥാടകരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ നടി അറസ്റ്റില്‍

 


അഹമ്മദാബാദ്: (www.kvartha.com 09.10.2015) ഹജ്ജ് തീര്‍ത്ഥാടകരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ നടി അറസ്റ്റില്‍. പ്രമുഖ കന്നഡ നടി മരിയ സൂസൈരാജ് (35) ആണ് അറസ്റ്റിലായത്. അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ആണ് മരിയയെ അറസ്റ്റ് ചെയ്തത്.

ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കാമെന്ന വ്യാജേന വഡോദരയിലെ തീര്‍ത്ഥാടകരില്‍ നിന്നും 2.68 കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഇതാദ്യമായല്ല മരിയ നിയമക്കുരുക്കില്‍ കുടുങ്ങുന്നത്. 2008 ല്‍ ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്ന നീരജ് ഗ്രോവര്‍ വധക്കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് .  2011 ല്‍ ആണ് മരിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

ഹജ്ജ് വിമാന ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുമ്പോള്‍ വന്‍ ഇളവ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മരിയ ഒറ്റയ്ക്കായിരുന്നില്ല  തട്ടിപ്പ് നടത്തിയിരുന്നത്.  മുംബൈ സ്വദേശി പരോമിത ചക്രവര്‍ത്തിയ ും തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ട്.  ഇയാളിപ്പോള്‍ ഒളിവിലാണ്. പാരാപന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിമാന ടിക്കറ്റ് ബുക്കിങ് ഏജന്‍സി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പല ട്രാവല്‍ ഏജന്‍സികളേയും സമീപിച്ചിരുന്നു.

ലാ റയ്ബ എന്ന ഹജ്ജ് ഏജന്‍സിയാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. 1,200 ഹജ്ജ് ടിക്കറ്റുകള്‍ നല്‍കാമെന്ന് ഇവര്‍ക്ക് മരിയ ഉറപ്പുനല്‍കിയിരുന്നു. ഏതാണ്ട് 2.68 കോടി രൂപ മൂല്യം വരുന്നതാണ് ടിക്കറ്റുകള്‍. ഈ പണം ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങി മരിയയും പങ്കാളിയും മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ ട്രാവല്‍ ഏജന്‍സിയ്ക്ക് മരിയയുടെ സ്ഥാപനം
നല്‍കിയിരുന്നു. എന്നാല്‍ യാത്രതിരിയ്ക്കുന്ന ദിവസമാണ് ടിക്കറ്റുകളെല്ലാം ക്യാന്‍സല്‍ ചെയ്ത വിവരം അറിയുന്നത്. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത  പണം മരിയയും പങ്കാളിയും തട്ടിയെടുത്തു എന്നാണ് പോലീസിന്റെ നിഗമനം.

ഹജ്ജ് തട്ടിപ്പില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് മരിയ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. മൈസൂരില്‍ നിന്നാണ്  മരിയയെ അറസ്റ്റ് ചെയ്തതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഗുജറാത്തിലെ നരോദയില്‍ അഭിഭാഷകന്റെ വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നും മറ്റ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹജ്ജ് തീര്‍ത്ഥാടകരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ നടി അറസ്റ്റില്‍


Also Read:
10 വാര്‍ഡുകളില്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികള്‍; സി പി എം വോട്ടുബാങ്കുകളില്‍ വന്‍ചോര്‍ച്ചയ്ക്ക് സാധ്യത

Keywords:  Kannada Actress Maria Susairaj Held for Allegedly Duping Haj Pilgrims, Ahmedabad, Arrest, Police, Gujarat, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia