പ്രളയത്തിന് മുന്നിലും നിപ്പയ്ക്ക് മുന്നിലും തോല്‍ക്കാത്ത നമ്മള്‍ കോവിഡിന് മുന്നിലും തോല്‍ക്കുകയില്ല, തോല്‍ക്കുവാന്‍ പിറന്നതല്ല നമ്മള്‍; സമൂഹമാധ്യമത്തില്‍ വൈറലായ കേരള പോലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: (www.kvartha.com 13.04.2020) കോവിഡിനെതിരെ കൊച്ചി സിറ്റി പൊലീസ് ഒരുക്കിയ 'നിര്‍ഭയം' എന്ന മ്യൂസിക് വീഡിയോ വൈറലായതോടെ തമിഴ് താരം കമല്‍ഹാസന്റെ അഭിനന്ദനം. നാലുലക്ഷത്തിലേറെ പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞ വീഡിയോയുടെ മ്യൂസിക് ഒരുക്കിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസന്‍ അഭിനന്ദിച്ചത്.

''ഗംഭീരം.. പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങളുമായി വന്നതിന് പൊലീസ് സേനയിലെ ഉന്നതരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്'' കമല്‍ കുറിച്ചു.

പ്രളയത്തിന് മുന്നിലും നിപ്പയ്ക്ക് മുന്നിലും തോല്‍ക്കാത്ത നമ്മള്‍ കോവിഡിന് മുന്നിലും തോല്‍ക്കുകയില്ല, തോല്‍ക്കുവാന്‍ പിറന്നതല്ല നമ്മള്‍; സമൂഹമാധ്യമത്തില്‍ വൈറലായ കേരള പോലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നന്ദി പറഞ്ഞ് കമല്‍ഹാസന് കത്തയച്ചു.

പ്രളയത്തിന് മുന്നിലും നിപ്പയ്ക്ക് മുന്നിലും തോല്‍ക്കാത്ത നമ്മള്‍ കോവിഡിന് മുന്നിലും തോല്‍ക്കുകയില്ല, തോല്‍ക്കുവാന്‍ പിറന്നതല്ല നമ്മള്‍; സമൂഹമാധ്യമത്തില്‍ വൈറലായ കേരള പോലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്റ കുറിച്ചു. ബെഹ്റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന കൊച്ചി സിറ്റി പോലീസ് ഒരുക്കിയ 'നിര്‍ഭയം' എന്ന മ്യൂസിക് വീഡിയോ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകീട്ടാണ് റീലീസ് ചെയ്തത്.

കൊച്ചി മെട്രോ പൊലീസ് സി ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിയത്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗായകരായി നജീം അര്‍ഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണന്‍ കോളജില്‍ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികള്‍. സംഗീതം ഋത്വിക് എസ് ചന്ദ് നിര്‍വഹിച്ചു.

പ്രളയകാലത്തെ വര്‍ഷതാണ്ഡവങ്ങളുടെ മുന്നിലും നിപ്പ വൈറസിന്റെ ഭീകരതയ്ക്കു മുന്നിലും തോല്‍ക്കാത്ത നമ്മള്‍ ഇന്ന് കോവിഡിനു മുന്നിലും തോല്‍ക്കുകയില്ല, തോല്‍ക്കുവാന്‍ പിറന്നതല്ല നമ്മള്‍ എന്ന് ഗാനം നമ്മെ ഓര്‍മിപ്പിക്കുന്നു. നിര്‍ഭയത്തിന്റെ വരികളും സംഗീതവും ആലാപനവും ദൃശ്യാവിഷ്‌കാരവും ആവേശമുണര്‍ത്തുന്നതാണ്.

Keywords:  News, National, Chennai, Kerala, Police, Behra, Pinarayi Vijayan, CM, Actor, Kamal Hassan, Kamal Haasan Appreciates Kerala Police on 'Nirbhayam' music video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia