അവര്‍ എന്റെ കൈകള്‍ വെട്ടിവീഴ്ത്തി; താഴെ വീണ കൈകള്‍ കണ്ട് ഞാന്‍ ബോധംകെട്ട് വീണു; ചോരയും തീയും മാത്രമായിരുന്നു എവിടേയും.....
Feb 18, 2015, 11:33 IST
അഹമ്മദാബാദ്(ഗുജറാത്ത്): (www.kvartha.com 18/02/2015) വീണ്ടും നീതിനിഷേധങ്ങള്‍. ഇരകളുടെ വിലാപങ്ങളും തേങ്ങലുകളും. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗുജറാത്ത് കലാപങ്ങളില്‍ ഒന്നായ സെസാന്‍ നവ കലാപക്കേസിലെ മുഴുവന്‍ പ്രതികളായ 70 പേരേയും വെറുതെ വിട്ടുകൊണ്ട് 2015 ഫെബ്രുവരി 13ന് ബനസ്‌കന്ത കോടതി രാജ്യത്തെ ഞെട്ടിച്ചു.
സാക്ഷികള്‍ എല്ലാവരും പ്രതിപക്ഷത്തേയ്ക്ക് കുറുമാറിയതോടെയാണ് പ്രതികളെ വെറുതെവിട്ടത്. കലാപക്കേസ് തെളിയിക്കാന്‍ പോലീസിന്റെ പക്കല്‍ മതിയായ തെളിവുകളുമുണ്ടായില്ല!
കുടിലിന് പുറത്തെ കട്ടിലില്‍ ഇരുന്ന് അന്‍പതുകാരിയായ ഹവരിബിബി 13 വര്‍ഷം മുന്‍പ് നടന്ന ആ കലാപ ദിനങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു. കൈപത്തികളുടെ സ്ഥാനത്ത് ഹവരിബിബിക്ക് ഒന്നുമില്ല. 2002 മാര്‍ച്ച് 2നാണ് ഹവരിബിബിക്ക് അവ നഷ്ടമായത്. കൃത്യമായി പറഞ്ഞാല്‍ ഗോധ്രയില്‍ അക്രമികള്‍ ട്രയിന്‍ കത്തിച്ചതിന്റെ രണ്ടാം ദിവസം.
ബനസ്‌കന്ത ജില്ലയിലെ ദിയോദര്‍ താലൂക്കിലെ സെസന്‍ നവ എന്ന ഗ്രാമം ഹിന്ദുക്കളായ ഒരു സംഘം ആക്രമിച്ചു. അന്ന് 14 മുസ്ലീങ്ങളാണ് അവിടെ കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പില്‍ രണ്ട് ഹിന്ദുക്കളും മരിച്ചു.
അവരുടെ സംഘത്തില്‍ നാലായിരമോ അയ്യായിരമോ പേരുണ്ടായിരുന്നു. എനിക്ക് എണ്ണാന്‍ കഴിഞ്ഞിരുന്നില്ല. വാളുകളും, റൈഫിളുകളും പിസ്റ്റളുകളും കൊണ്ടാണ് അവര്‍ എത്തിയത്. അവര്‍ വീടുകള്‍ തീവെക്കാന്‍ തുടങ്ങി. സ്ത്രീകള്‍ അലറി വിളിച്ചു. കുട്ടികളെ ഒളിപ്പിക്കാന്‍ ഒരു ഇടം തേടി പുരുഷന്മാര്‍ പാഞ്ഞു.
എനിക്ക് ഓടിയൊളിക്കാന്‍ കഴിയുന്നതിന് മുന്‍പേ അവരെന്നെ പിടികൂടി. എന്റെ കൈകള്‍ അരിഞ്ഞുവീഴ്ത്തി. നിലത്ത് എന്റെ കൈകള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. രക്തം ചീറ്റിത്തെറിച്ചു. ഞാന്‍ ബോധം കെട്ട് നിലത്തുവീണു. എല്ലായിടത്തും ചോരയായിരുന്നു അപ്പോള്‍. കണ്ണില്‍ ചോരയും തീയും മാത്രം. 14 പേര്‍ അവിടെ പിടഞ്ഞുവീണുമരിച്ചു ഹവരിബിബി പറഞ്ഞു.
ബലൂചിസ്ഥാനില്‍ നിന്നും കുടിയേറിപാര്‍ത്തവരാണ് ദിയോദര്‍ താലൂക്കിലെ മുസ്ലീങ്ങളുടെ പൂര്‍വീകര്‍. ഇന്ന് ഇവിടെ ഹിന്ദു ദര്‍ബാറുകളും ഠാക്കൂര്‍മാരും ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞു.
അതേസമയം പോലീസ് പിടികൂടി പ്രതികളാക്കിയവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്ന് അവരുടെ ബന്ധുക്കള്‍ പറയുന്നു. വെറുതെ വിട്ട പ്രതികളില്‍ ഒരാളായ ഹിരാജി സവാജിയുടെ അനന്തിരവന്‍ ബാല്‍സിംഗ് പര്‍ബത്സിംഗ് പറയുന്നത് ഇങ്ങനെ:
എന്റെ അമ്മാവന്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് പോലീസ് പിടികൂടിയത്. അക്രമസംഘത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നുവെന്ന സംശയത്തിലായിരുന്നു അറസ്റ്റ്. ഒരു മുഖം പോലും ഓര്‍ത്തെടുക്കാനാവാത്ത അത്രയും പേരുണ്ടായിരുന്നു അക്രമി സംഘത്തില്‍. അരകിലോമീറ്റര്‍ അകലെ ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് മുസ്ലീങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.
വെറുതെ വിട്ടെങ്കിലും ഹിരാജി സവാജി വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.
SUMMARY: Fifty-year-old Havribibi struggles to sit on the low cot outside her hut, using for support the stumps that were once her hands. She lost them 13 years ago when, on March 2, 2002, a mob hacked at them a little above her wrists.
Keywords: Gujrat riots, Sesan Nava, Riot, Muslims, Hindus, Acquitted,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.