ത്സാര്‍ഖണ്ഡിലെ ജഡ്ജിയുടെ മരണം: അപസ്മാരത്തിനുള്ള മരുന്നും മദ്യവും കഴിച്ചിരുന്ന ഓടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം; ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം
Aug 2, 2021, 11:03 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.08.2021) ഝാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപോര്‍ട് സമര്‍പിച്ചു. സംഭവം വാഹനാപകടമാണെന്നും ഓടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും റിപോര്‍ടില്‍ പറയുന്നു. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓടോ ഡ്രൈവര്‍ കഴിച്ചിരുന്നുവെന്നാണ് റിപോര്‍ട്.
ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം.
ഹൈകോടതി അന്വേഷത്തില്‍ നിരീക്ഷണം നടത്തുമെന്നും കാലതാമസമുണ്ടായാല്‍ കേസ് സി ബി ഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അതിവേഗത്തില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട് കൈമാറിയത്. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതി ഇടപെടല്‍.
പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ മനപൂര്‍വം വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന തരത്തിലാണ് ഉണ്ടായിരുന്നത്. തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മരിച്ചു.
രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമായ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ലെന്നായിരുന്നു വിലയിരുത്തല്‍. കല്‍ക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധന്‍ബാദിലെ ഈ സംഭവം ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.