ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ രാം ജേഠ്മലാനി വീണ്ടും ബി.ജെ.പിയെ വിമര്‍ശിച്ച് രംഗത്ത്. സി.ബി.ഐ ഡയറക്ടറെ നിയമിച്ചതിനെതിരെ ബി.ജെ.പി രംഗത്ത് വന്നതിനെയാണ് രാം ജേഠ്മലാനി ഇത്തവണ വിമര്‍ശിച്ചിരിക്കുന്നത്. സി.ബി.ഐ ഡയറക്ടറുടെ സ്ഥാനത്തേക്ക് രഞ്ജിത് സിന്‍ഹയെ നിയമിച്ചതിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി വിമര്‍ശിച്ചിരുന്നു. പുതിയ സി.ബി.ഐ ഡയറക്ടറായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ രഞ്ജിത് സിന്‍ഹയെ സര്‍ക്കാര്‍ തിരക്കിട്ട് നിയമിച്ചത് ശരിയായില്ലെന്ന് സുഷമാസ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രഞ്ജിത് സിന്‍ഹയുടെ എതിരാളിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പ്രേരണയിലാണ് ബി.ജെ.പി ഇത്തരം ഒരു നിലപാട് എടുക്കുന്നതെന്നാണ് രാം ജേഠ്മലാനിയുടെ ആരോപണം. ഈ ഉദ്യോഗസ്ഥന്‍ ആരണെന്ന് താന്‍ പറയുന്നില്ലെന്ന് ജേഠ്മലാനി പറഞ്ഞു. സി.ബി.ഐ. ഡയറക്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിക്കാനും രാം ജേഠ്മലാനി മറക്കുന്നില്ല. സര്‍ക്കാര്‍ നടപടി 'ദേശീയ ദുരന്തം ഒഴിവായി' എന്നാണ് ബിജെപി നേതാവ് പ്രതികരിച്ചത്.
ഇതേസമയം രഞ്ജിത് സിന്‍ഹയുടെ നിയമനം സംശയാസ്പദമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.ജെ.പി. വക്താവ് വ്യക്തമാക്കി. അഴിമതിയാരോപണ വിധേയനായ നിതീന്‍ ഗഡ്കരി അധ്യക്ഷപദം രാജിവെക്കണമെന്ന് ജേഠ്മലാനി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ. നിയമനവിഷയത്തിലും ജേഠ്മലാനി രംഗത്ത് എത്തിയിരിക്കുന്നത്.
Key Words: BJP MP , Ram Jethmalani, CBI director , Jethmalani, Ranjit Sinha , CBI director , Prime Minister , Congress party , Mr. Ranjit Sinha , BJP president, Nitin Gadkari, Arun Jaitley , Sushma Swaraj, Opposition , Rajya Sabha , Lok Sabha , Select Committee ,Lokpal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.