ജെഡിയു 7 മന്ത്രിമാരെ പുറത്താക്കി; കുലുക്കമില്ലാതെ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി
Feb 17, 2015, 22:01 IST
പാറ്റ്‌ന: (www.kvartha.com 17/02/2015) പാര്‍ട്ടിയുടെ അന്ത്യശാസന മറികടന്ന ഏഴ് മന്ത്രിമാരെ ജെഡിയു പുറത്താക്കി. പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവാണ് മന്ത്രിമാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
കൃഷിമന്ത്രി നരേന്ദ്ര സിംഗ്, വിദ്യാഭ്യാസ മന്ത്രി ബ്രിഷെന്‍ പട്ടേല്‍, പിഎച്ച് ഇഡി മന്ത്രി മഹാചന്ദ്ര സിംഗ്, ഗ്രാമവികസന മന്ത്രി സാ മ്രാട്ട് ചൗധരി, വ്യവസായ മന്ത്രി ഭീം സിംഗ്, വിവര സാങ്കേതിക വകുപ്പ് മന്ത്രി ഷാഹിദ് അലി ഖാന്‍, നഗര വികസന മന്ത്രി നിതീഷ് മിശ്ര എന്നിവരേയാണ് പാര്‍ട്ടി പുറത്താക്കിയത്.
നേരത്തേ ജെഡിയു സംസ്ഥാന പ്രസിഡന്റ് ബഷിഷ്ഠ നാരായണ്‍ സിംഗ് ഏഴ് മന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. ഫെബ്രുവരി 2ന് രാജിവെക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിമാര്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം മറികടക്കുകയായിരുന്നു. അവര്‍ നിലവിലെ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജിക്കൊപ്പമാണ് നിലയുറപ്പിച്ചത്. കൂടാതെ ക്യാബിനറ്റില്‍ ചില നിര്‍ണായക തീരുമാനങ്ങളെടുക്കാനും ഇവര്‍ കൂട്ടുനിന്നു. ഇതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്.
ഇതുവരെ മഞ്ജിക്ക് പിന്തുണ പ്രഖ്യാപിച്ച് 12 എം.എല്‍.എമാരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഭൂരിഭാഗം എം.എല്‍.എമാരും മന്ത്രിമാരും മഞ്ജിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഫെബ്രുവരി 20നാണ് അവിശ്വാസ പ്രമേയമം. രാം മഞ്ജി എല്ലാ ഔദ്യോഗീക പരിപാടികളും റദ്ദാക്കി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഒപ്പമാണ്.
SUMMARY: Janata Dal (United) president Sharad Yadav on Tuesday hit out at the rival camp led by chief minister Jitan Ram Manjhi and suspended seven ministers from the ruling party.
Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs, Bihar crisis Bihar political crisis, Nitish Kumar, Jitan Ram Manjhi, Rift in JD(U)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.