ജയലളിതയുടെ അന്ത്യ സംസ്‌ക്കാരം വൈകിട്ട് നാലരയ്ക്ക് ശേഷമാകാന്‍ ഒരു കാരണമുണ്ട്
Dec 6, 2016, 13:28 IST
ചെന്നൈ: (www.kvartha.com 06.12.2016) തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ ഭക്തിയും വിശ്വാസവും പ്രസിദ്ധമാണ്. അതുപോലെ തന്നെയാണ് അവരുടെ ജ്യോതിശാസ്ത്രത്തിലെ വിശ്വാസവും. 1999ല്‍ ജയലളിത ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചത് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വ ലിച്ചുകൊണ്ടായിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമായിരുന്നില്ല ഈ തീരുമാനത്തിന് പിന്നില്‍. ജ്യോതിഷപ്രകാരമായിരുന്നു ആ തീരുമാനം.
അഞ്ചും ഏഴും നമ്പറുകളാണ് അവരുടെ ശുഭ നമ്പറുകള്‍. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ ശുഭനമ്പറായ ഡിസംബര്‍ 5നായിരുന്നു അവര്‍ ജീവന്‍ വെടിഞ്ഞത്. അപ്പോളോ ആശുപത്രി പുറത്തുവിട്ട പ്രസ്താവന അനുസരിച്ച് ഡിസംബര്‍ 5 രാത്രി 11.30നായിരുന്നു ജയലളിതയുടെ അന്ത്യം.
തമിഴ് ജനതയ്ക്ക് ജയലളിതയോടുള്ള സ്‌നേഹവും ആത്മസമര്‍പ്പണവും കണക്കിലെടുത്ത് മൃതദേഹം ഏവര്‍ക്കും കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ജ്യോതിശാസ്ത്രപ്രകാരമാണ് ഈ തീരുമാനവും.
വൈകിട്ട് 3.30 മുതല്‍ 4.30 വരെ രാഹുകാലമാണ്. തലൈവിയുടെ അന്ത്യയാത്രയും രാഹുകാലത്തിന് ശേഷം മതിയെന്ന തീരുമാനത്തിലാണ് അനുയായികള്‍.
നാളത്തേയ്ക്ക് (ബുധനാഴ്ച) സംസ്‌ക്കാരം മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നാളെ അഷ്ടമിയായതിനാല്‍ ശുഭമല്ലെന്നാണ് വിശ്വാസം.
SUMMARY: In 1999, Jayaram Jayalalitha shocked Indian politics by suddenly withdrawing support to the then Atal Behari Vajpayee government. Differences were political and but the decision was influenced by astrology.
Keywords: National, Tamilnadu, J Jayalalitha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.