Jawan | ശാരൂഖ് ചിത്രം ജവാന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയുമായി നിര്‍മാതാക്കള്‍; 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോടീസ്

 


മുംബൈ: (www.kvartha.com) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ശാരൂഖ് ചിത്രം ജവാന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റെഡ് ചിലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. 

ചിത്രീകരണ വേളയില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ കേസെടുത്ത് നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോടീസ് നല്‍കി. ജവാന്‍ സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. 

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ശാരൂഖ് ഖാന്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ജവാന്‍ സിനിമയുടെ പ്രത്യേകത. റിപോര്‍ടുകള്‍ പ്രകാരം ശാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനില്‍ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. 

നയന്‍താരയാണ് ചിത്രത്തിലെ നായിക. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. സെപ്റ്റംബര്‍ 7 നാണ് ജവാന്‍ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്‌ലിയുടെയും നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Jawan | ശാരൂഖ് ചിത്രം ജവാന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയുമായി നിര്‍മാതാക്കള്‍; 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോടീസ്


Keywords: News, National, National-News, Mumbai-News, Police-News, Jawan Movie Clips Leaked On Twitter, Makers Of Shah Rukh Khan's Film Files Case, Jawan, Movie, Twitter, Shah Rukh Khan, Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia