ശ്രീനഗര്‍: (www.kvartha.com 25.11.2014) 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കശ്മീരിനെ കത്തുന്ന ഭൂമിയോടുപമിച്ചാല്‍ അത് അതിശയോക്തിയല്ല. ഒരു ഭാഗത്ത് സുരക്ഷ സൈന്യം, മറുഭാഗത്ത് തീവ്രവാദികള്‍. ആരുടെ കൈയ്യിലകപ്പെട്ടാലും ജീവന്‍ നഷ്ടമാകുമെന്നുറപ്പ്.
തീവ്രവാദികളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച അഫ്‌സയില്‍ കുടുങ്ങി ഇല്ലാതായത് ആയിരക്കണക്കിന് യുവാക്കളുടെ ജീവനും അവരുടെ കുടുംബങ്ങളുടെ ജീവിതങ്ങളുമാണ്. അത്തരമൊരു ദുരന്തത്തിന്റെ നേര്‍ചിത്രമാണ് പര്‍വിന ഹങ്കര്‍ എന്ന സ്ത്രീ.
1990 ആഗസ്റ്റ് 18നാണ് പര്‍വീനയുടെ മകന്‍ ജാവേദ് അഹമ്മദിനെ സൈന്യം പിടിച്ചുകൊണ്ടുപോയത്. കാണാതാകുന്ന വ്യക്തികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ സ്ഥാപക കൂടിയാണ് പര്‍വീന.
ജാവേദിനെ പിടികൂടുമ്പോള്‍ വെറും 17 വയസായിരുന്നു പ്രായം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയം. ശ്രീനഗരിലെ ബാറ്റ്മലൂവില്‍ നിന്നുമാണ് ജാവേദ് അഹമ്മദിനെ സൈന്യം അറസ്റ്റുചെയ്തത്.
ജാവേദ് അഹമ്മദ് ഭട്ട് എന്ന് പേരുള്ള തീവ്രവാദിയെ തിരക്കിയിറങ്ങിയ സൈന്യത്തിന്റെ കൈയ്യിലാണ് ജാവേദ് എന്ന സാധാരണക്കാരന്‍ അകപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് ജാവേദ് സൈനീകരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ജാവേദിനെ ആരും കണ്ടിട്ടില്ല.
സൈന്യത്തിന് ജാവേദ് അഹമ്മദ് എന്ന 17കാരന്‍ ആയിരത്തിലൊരുവന്‍ മാത്രം. എന്നാല്‍ നൊന്തുപ്രസവിച്ച്, പോറ്റി വളര്‍ത്തിയ മാതാവിന് അങ്ങനെയാവില്ലല്ലോ? മകന്റെ വരവിനായി കാത്തിരിക്കുകയാണ് പര്‍വീന ഇപ്പോഴും.
SUMMARY: Srinagar: More than two-and-a-half decades ago as Kashmir Valley was burning and its people were caught in the crossfire between security forces on one side and terrorists on the other, another crisis was beginning to fuel the fire.
Keywords: Jammu Kashmir, Indian Army, Terrorists, Youth, Missing, Waiting, Mom,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.