ഒടുവില്‍ മന്‍മോഹന്‍ വിജയിച്ചു; സോണിയയെ കേന്ദ്രഗവണ്‍മെന്റ് തോല്‍പ്പിച്ചു
Jan 29, 2015, 15:38 IST
ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കേ ഒരുപാട് ആഗ്രഹിച്ചതാണ്. ജയ്ശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കണമെന്ന്. എന്നാല്‍ സര്‍ക്കാരിന്റെ ശബ്ദം തന്റേതല്ലാത്തതുകൊണ്ട് അന്ന് മന്‍മോഹന്‍സിങ്ങിനെ നിരാശപ്പെടുത്തികൊണ്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പ്രേരണയാല്‍ സുജാതസിങ്ങിനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ ആഗ്രഹം പോലെ എസ് ജയശങ്കര്‍ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി വ്യാഴാഴ്ച ചുമതലേറ്റു.
വിദേശകാര്യസെക്രട്ടറിയായിരുന്ന സുജാതസിങ്ങിന്റെ കാലാവധി കഴിയാന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സുജാത സിങ്ങിനെ മാറ്റി പകരം എസ്.ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തിടുക്കത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു.
വ്യാഴാഴ്ച രാവിലെ പുതിയ സെക്രട്ടറിയായി എസ്.ജയശങ്കര്‍ ചുമതലയേറ്റു . കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനകളാണ് തന്റെയും മുന്‍ഗണനയെന്ന് പ്രഖ്യാപിച്ച 1977-ലെ ഐ എഫ് എസ് ഓഫീസറായ ജയശങ്കര്‍ തന്റെ പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും അറിയിച്ചു
ജയ്ശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ച് ശുഭവാര്‍ത്തയാണ് നല്‍കുന്നത്. 2013-ല്‍ പ്രധാനമന്ത്രിയായിരിക്കേ ജയ്ശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ മന്‍മോഹന്‍സിങ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം സുജാതസിങ്ങ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു.
വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ജയശങ്കര്‍ ചൈനയില്‍ നാല് വര്‍ഷം അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നു. ഇന്തോ-അമേരിക്കന്‍ ആണവകരാറില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം
Also Read:
ഉപതിരഞ്ഞെടുപ്പ്: മഡിയന്‍, ചിത്താരി വാര്‍ഡുകളില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ വിജയംKeywords: Manmohan Singh, Sonia Gandhi, Central Government, Foreign, New Delhi, Congress, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.